ചിത്രം/ആൽബം:മിന്നാരം
ഗാനരചയിതാവു്: ഗിരീഷ് പുത്തഞ്ചേരി, ഷിബു ചക്രവർത്തി
സംഗീതം: എസ് പി വെങ്കിടേഷ്
ആലാപനം:കെ എസ് ചിത്ര
നിലാവേ മായുമോ കിനാവും നോവുമായി
ഇളംതേന്‍ തെന്നലായി തലോടും പാട്ടുമായി
ഇതള്‍ മാഞ്ഞോരോര്‍മ്മയെല്ലാം
ഒരു മഞ്ഞു തുള്ളിപോലെ അറിയാതലിഞ്ഞു പോയി
നിലാവേ മായുമോ കിനാവും നോവുമായി
മുറ്റം നിറയെ മിന്നിപ്പടരും
മുല്ലക്കൊടി പൂത്ത കാലം
തുള്ളിത്തുടിച്ചും തമ്മിലൊളിച്ചും
കൊഞ്ചിക്കളിയാടി നമ്മള്‍
നിറം പകര്‍ന്നാടും നിനവുകളെല്ലാം
കതിരണിഞ്ഞൊരുങ്ങും മുമ്പേ ദൂരെ ദൂരെ
പറയാതെ അന്നു നീ മാഞ്ഞു പോയില്ലേ
നിലാവേ മായുമോ കിനാവും നോവുമായി
ലില്ലിപ്പപ്പാലോലി ലില്ലിപ്പപ്പാലോലി (3)
ലില്ലിപ്പപ്പാലോലി ലില്ലിപ്പപ്പാ
നീലക്കുന്നിന്മേല്‍ പീലിക്കൂടിന്മേല്‍
കുഞ്ഞു മഴ വീഴും നാളില്‍
ആടിക്കൂത്താടും മാരിക്കാറ്റായി നീ
എന്തിനിതിലെ പറന്നു
ഉള്ളിലുലഞ്ഞാടും മോഹപ്പൂക്കള്‍ വീണ്ടും
വരും മണ്ണില്‍ വെറുതെ പോഴിഞ്ഞു ദൂരേ ദൂരേ
അതു കണ്ടു നിന്നു നിനയാതെ നീ ചിരിച്ചു
(നിലാവേ മായുമോ)
0 Comments:
Post a Comment