ചിത്രം/ആൽബം:മിന്നാരം
ഗാനരചയിതാവു്: ഗിരീഷ് പുത്തഞ്ചേരി, ഷിബു ചക്രവർത്തി
സംഗീതം: എസ് പി വെങ്കിടേഷ്
ആലാപനം:എം ജി ശ്രീകുമാര്‍
നീണ്ട പീലി വാഴും കുഞ്ഞു കൺകളും
ഇമ്പമോടെ മ്യാവൂ മ്യാവൂ മൂളിപ്പാട്ടുമായ്
ആശ പോലെ നീളും മീശയുള്ളവൻ
ആരു നീ കുരുന്നേ ചാരെ വന്നു പോയ്
മഞ്ഞക്കുഞ്ഞികാതുള്ള ചക്കിപ്പൂച്ചക്ക്
ചക്കര തിന്നാനുള്ളിൽ മോഹമുദിച്ചല്ലോ
പമ്മിപമ്മി പാഞ്ഞിട്ടും പാവം നിന്നിട്ടും
ഇത്തിരിയിത്തിരിയോളം ചക്കര കിട്ടീലാ
ഒടുക്കമാ പാവം പടിയിറങ്ങി
അടുക്കള തോറും നിര നിരങ്ങി
കൊതി കൊണ്ടു നാക്കിൽ കടലിരമ്പി
ഇരുട്ടിനു കൂട്ടായ് പതു പതുങ്ങി
താഴത്തെ വീട്ടിൽ കടന്നു ചെന്ന്
തേനൊലി പാൽക്കുടം വീണുടച്ച്
വട്ടപ്പാത്രം തട്ടി പൊട്ടിയ ശബ്ദം കേട്ടിട്ടോടിയടുത്തൊരു
പൊട്ടക്കണ്ണി പെണ്ണൊരു മുട്ടൻ വടി കൊണ്ടടിയായ്
ചടപട അടിപൊടിയായ് (മഞ്ഞക്കുഞ്ഞി....)
അര തുടം ചക്കര കിടച്ചുമില്ലാ
അടിയുടെ നൊമ്പരം കുറഞ്ഞുമില്ലാ
പൂക്കിരി ചങ്കരൻ കഥയറിഞ്ഞ്
പുതിയൊരുപായം ചൊല്ലിക്കൊടുത്തേ
കാക്കിരി പാമ്പിനെ പിടിച്ചെടുത്ത്
പോക്കിരിപെണ്ണിനെ കൊതിപ്പിക്കണം
ചക്കര തേടി ചുറ്റി നടന്നൊരു ചടപട ചാടും ചക്കിപ്പൂച്ചക്കമ്പട അപ്പട പടപടയടിയും
പാമ്പിൻ കടിയും തരികിട തിമികിട തോം (മഞ്ഞക്കുഞ്ഞി...)
0 Comments:
Post a Comment