ചിത്രം/ആൽബം:ഗുരുവായൂര്‍ കേശവന്‍
ഗാനരചയിതാവു്:പി ഭാസ്ക്കരൻ
സംഗീതം: ജി ദേവരാജന്‍
ആലാപനം: കെ ജെ യേശുദാസ്,പി ലീല
സുന്ദരസ്വപ്നമേ നീയെനിക്കേകിയ
വർണ്ണച്ചിറകുകൾ വീശി
പ്രത്യൂഷ നിദ്രയിൽ ഇന്നലെ ഞാനൊരു
ചിത്ര പതംഗമായ് മാറി (സുന്ദര)
രാഗ സങ്കൽപ്പ വസന്ത വനത്തിലെ
മാകന്ദ മഞ്ജരി തേടി
എന്നെ മറന്നു ഞാൻ എല്ലാം മറന്നു ഞാൻ
എന്തിനു ചുറ്റിപ്പറന്നു (സുന്ദര)
താരുണ്യ സങ്കൽപ്പ രാസ വൃന്ദാവന
താരാ പഥങ്ങളിലൂടെ
ആ...ആ...(താരുണ്യ)
പൗർണമി തിങ്കൾ തിടമ്പെഴുന്നെള്ളിച്ച
പൊന്നമ്പലങ്ങളിലൂടെ
പൂത്താലമേന്തിയ താരകൾ നിൽക്കുന്ന
ക്ഷേത്രാങ്കണങ്ങളിലൂടെ
എന്നെ മറന്നു ഞാൻ എല്ലാം മറന്നു ഞാൻ
എന്തിനു ചുറ്റിപ്പറന്നൂ (സുന്ദര)
0 Comments:
Post a Comment