ചിത്രം :ബോയിംഗ് ബോയിംഗ്
രചന :മങ്കൊമ്പ് ഗോപാലകൃഷ്ണൻ
സംഗീതം :രഘുകുമാര്‍
പാടിയത് :കെ ജെ യേശുദാസ് ,ഉണ്ണി മേനോന്‍,കെ എസ് ചിത്ര
(സ്ത്രീ) റൈന്‍ബോ റൈന്‍ബോ എവ്‌രി മോര്‍ണിങ്ങ് റൈന്‍ബോ (2)
റൈന്‍ബോ റൈന്‍ബോ ലായ് ലായ് ലാ..
ലായ് ലായ് ലാ.. ലാ.. ലായ്.. ലാ..
(പു.1) തന തിന്തത്താരാ തിന്തത്താരാ രോ (2)
ഒരു പുന്നാരം കിന്നാരം ചൊല്ലാം ഞാന്‍
ഈ മുന്‍കോപം നിന്‍ കോപം കാണുമ്പോള്‍
ഇട നെഞ്ചില്‍ ആയിരം ആനകള്‍ വിരളും പേടി പിറക്കുന്നേ
(പു.2) അതിലിടെ പുള്ളിപ്പുലിപോല്‍ ചീറിവരും അമ്മൂമ്മ വലയ്ക്കുന്നേ
((പു.1) ഒരു പുന്നാരം)
((പു.2) അതിലിടെ പുള്ളിപ്പുലി)
(പു.1) ചെഞ്ചുണ്ടില്‍ പുഞ്ചിരിയോ ചെമ്മാനക്കുങ്കുമമോ
ശൃംഗാരം ചാലിച്ചു ചാര്‍ത്തി
(ചെഞ്ചുണ്ടില്‍)
(സ്ത്രീ) ചിലങ്കകെട്ടി മോഹം ചമഞ്ഞൊരുങ്ങുന്നു
(പു.2) ചിലങ്കകെട്ടി മോഹം ചമഞ്ഞൊരുങ്ങുന്നു
(സ്ത്രീ) നിറഞ്ഞ നിറഞ്ഞ മനസ്സിനുള്ളില്‍ വിരുന്നു പകരുന്നു
(പു.2) നിറഞ്ഞ നിറഞ്ഞ മനസ്സിനുള്ളില്‍ വിരുന്നു പകരുന്നു
(സ്ത്രീ) മിഴികള്‍ കഥകള്‍ കൈമാറുന്നേരം
കള്ളന്‍ അയ്യമ്പന്‍ കുറുമ്പു കാട്ടുന്നു
(മിഴികള്‍ )
(പു.1) ഒരു പുന്നാരം കിന്നാരം ചൊല്ലാം ഞാന്‍
ഈ മുന്‍കോപം നിന്‍ കോപം കാണുമ്പോള്‍
ഇടനെഞ്ചില്‍ ആയിരം ആനകള്‍ വിരളും പേടി പിറക്കുന്നേ
(പു.2) അതിലിടെ പുള്ളിപ്പുലിപോല്‍ ചീറിവരും അമ്മൂമ്മ വലയ്ക്കുന്നേ
(പു.1) മാണിക്യക്കിങ്ങിണിയോ മാനത്തെ യൗവ്വനമോ
മുത്താരം ചൂടിച്ച ചേലില്‍
(മാണിക്യ )
(സ്ത്രീ) ചിരിക്കുമെന്നില്‍ നാണം തുളുമ്പി നില്‍ക്കുന്നു
(പു.2) കിളുന്നു പെണ്ണില്‍ നാണം തുളുമ്പി നില്‍ക്കുന്നു
(സ്ത്രീ) തളിര്‍ത്തു കിളുര്‍ത്ത മനസ്സിനുള്ളില്‍ തപസ്സു തുടരുന്നു
(പു.2) തളിര്‍ത്തു കിളുര്‍ത്ത മനസ്സിനുള്ളില്‍ തപസ്സു തുടരുന്നു
(സ്ത്രീ) ചിറകും ചിറകും കുളിര്‍ ചൂടും കാലം
മെയ്യില്‍ ഇളമെയ്യില്‍ ഇക്കിളി കൂട്ടുന്നു
(ചിറകും ചിറകും )
(പു.1) ഒരു പുന്നാരം കിന്നാരം ചൊല്ലാം ഞാന്‍
ഈ മുന്‍കോപം നിന്‍ കോപം കാണുമ്പോള്‍
ഇട നെഞ്ചില്‍ ആയിരം ആനകള്‍ വിരളും പേടി പിറക്കുന്നേ
(പു.2) അതിലിടെ പുള്ളിപ്പുലിപോല്‍ ചീറിവരും അമ്മൂമ്മ വലയ്ക്കുന്നേ
0 Comments:
Post a Comment