
ചിത്രം/ആൽബം:ധ്വനി
ഗാനരചയിതാവു്:യൂസഫലി കേച്ചേരി
സംഗീതം:നൗഷാദ്
ആലാപനം:കെ ജെ യേശുദാസ്
ഒരു രാഗമാല കോര്‍ത്തു സഖീ ബാഷ്പധാരയായ്
മനസ്സിന്‍ ശുഭാഗ്നി സാക്ഷിയായ് നിന്‍ മാറില്‍ ചാര്‍ത്തുവാന്‍
ഒരു രാഗമാല കോര്‍ത്തു സഖീ ബാഷ്പധാരയായ്
തവഹാസമെന്‍ പ്രഭാകിരണം ഭീതരാത്രിയില്‍ (2)
കവിള്‍ വാടുകില്‍ സദാ തമസ്സെന്‍ കാവ്യയാത്രയില്‍ (2)
ഒരു രാഗമാല കോര്‍ത്തു സഖീ ബാഷ്പധാരയായ്
പറയാതറിഞ്ഞു ദേവി ഞാന്‍, നിന്‍ രാഗ വേദന.. നിന്‍ രാഗ വേദന..
പറയാതറിഞ്ഞു ദേവി ഞാന്‍ നിന്‍ രാഗ വേദന
അലയായ് വരും വിചാരമെഴും മൌന ചേതന (2)
മനസ്സിന്‍ ശുഭാഗ്നി സാക്ഷിയായ് നിന്‍ മാറില്‍ ചാര്‍ത്തുവാന്‍
ഒരു രാഗമാല കോര്‍ത്തു സഖീ ബാഷ്പധാരയായ്
Like Our Facebook Fan Page
Subscribe For Free Email Updates
0 Comments:
Post a Comment