ചിത്രം : നഖക്ഷതങ്ങള്‍
രചന : ഓ എന്‍ വി കുറുപ്പ്
സംഗീതം : ബോംബെ രവി
പാടിയത് : കെ ജെ യേശുദാസ്
നീരാടുവാന്‍ നിളയില്‍ നീരാടുവാന്‍
നീരാടുവാന്‍ നിളയില്‍ നീരാടുവാന്‍
നീയെന്തേ വൈകി വന്നു പൂന്തിങ്കളേ..
നീയെന്തേ വൈകി വന്നു പൂന്തിങ്കളേ
നീരാടുവാന്‍ നിളയില്‍ നീരാടുവാന്‍
നീരാടുവാന്‍ നിളയില്‍ നീരാടുവാന്‍...
ഈറനാം വെണ്‍നിലാവിന്‍ പൂമ്പുടവയഴിഞ്ഞു
ഈ നദിതന്‍ പുളിനങ്ങള്‍ ചന്ദനക്കുളിരണിഞ്ഞു
പൂമ്പുടവത്തുമ്പിലെ കസവെടുത്തു
പൂക്കൈത കന്യകമാര്‍ മുടിയില്‍ വെച്ചു
നീരാടുവാന്‍ നിളയില്‍ നീരാടുവാന്‍
നീരാടുവാന്‍ നിളയില്‍ നീരാടുവാന്‍
ആറ്റുവഞ്ചിപ്പൂക്കളും കാറ്റിലാടിയുലഞ്ഞു
ആലിമാലി മണല്‍ത്തട്ടും ആതിരപ്പൂവണിഞ്ഞു
ആലിന്റെ കൊമ്പത്തെ ഗന്ധര്‍വനോ
ആരെയോ മന്ത്രമോതി ഉണര്‍ത്തീടുന്നു
നീരാടുവാന്‍ നിളയില്‍ നീരാടുവാന്‍
നീരാടുവാന്‍ നിളയില്‍ നീരാടുവാന്‍
നീയെന്തേ വൈകി വന്നു പൂന്തിങ്കളേ
നീയെന്തേ വൈകി വന്നു പൂന്തിങ്കളേ
നീരാടുവാന്‍ നിളയില്‍ നീരാടുവാന്‍
നീരാടുവാന്‍ നിളയില്‍ നീരാടുവാന്‍
0 Comments:
Post a Comment