ചിത്രം:അത്ഭുതദ്വീപ്)
സംഗീതം : എം ജയചന്ദ്രന്‍
രചന : വിനയന്‍
ആലാപനം: അലക്സ് ,സുജാത
ഉം ...പാട്ടും മേളവും തുടങ്ങട്ടെ
ഉം..ഓ രാജാ രാജാ വാമനനാട്ടിൻ ഗജരാജാ
സുന്ദരികൾ വാഴ്ത്തിപ്പാടും വീരകുമാരൻ ഗജരാജാ
എന്തൊരു കുഞ്ജര രാജാ ഈ മങ്കട ദുർഘട രാജാ
പോച്ചന്മാരുടെ പോക്കിരി ഗജരാജാ രാജാ
ഹോ രാജാ രാജാ എന്തിനു മൊത്തം ഗജരാജാ
നിന്റെ കരുത്തോ ആയിരം ആനയ്ക്കൊപ്പം നിൽക്കും ജഗരാജാ
ചക്കടമുട്ടൻ രാജാ ഇത് എട്ടടിവീരൻ രാജാ
ധീര പരാക്രമ വിക്രമ യുവരാജാ രാജാ
ചുമ്മാ പാടടാ നമ്മെ വാഴ്ത്തിപ്പാടടാ
കുട്ടി സൂര്യൻ ഞാനാൺടാ
എന്നെയെതിർക്കാൻ ആരാൺടാ
വേട്ടപ്പടകളിൽ ആട്ടക്കളരിയിൽ
എനിക്ക് സമമിതാരുണ്ടെടാ
ചുമ്മാ പാടടാ
പക്കമേളം എവിടെടാ
ലക്ഷ കുലക്ഷണ കുക്ഷിയെടാ
ഇവൻ അക്ഷകുമാരക പക്ഷമെടാ
തൊട്ടതിലൊട്ടണൊരട്ടയെടാ ഇത് രക്തം കണ്ടൊരു മൂട്ടയെടാ
പൊട്ടരിലെട്ടര പൊട്ടനെടാ ഇത് ചട്ടനു ചിണ്ടനു ചുണ്ടനെടാ
കാക്കിരി പോക്കിരി മൂർഖനെടാ ഇവൻ പീക്കിരി മൂർഖൻ ചുള്ളനെടാ
എവിടെ എന്റെ രാജകുമാരി
നൃത്തം തുടങ്ങട്ടെ
തധീം തധീം ത ധിരനനാ (2)
ഓ കണ്ണാ നിന്നെ തേടിയലഞ്ഞു കണ്മണി ഗോപിക ഞാൻ
ഓ..ഗോവർദ്ധനഗിരി നീളെയലഞ്ഞു പാവം രാധിക ഞാൻ
മുത്തം തരുവതിനെത്താൻ ഇനിയുമതെന്തിനു താമസം
ധീ തകു നികുതകു ധീം തകൃ തിടകോം നാച് രഹെ ഗോരി
താകിടാ ..
ധീം നികുതകു ധീം നികുതകു ധീം നികുതകു ധീം
കണ്ണിൽ കണ്ണിലായ് വെറുതേ നോക്കിയാൽ
മോഹം തീരുമോ വെൺതൂവൽ പൈങ്കിളീ
തീരം തേടിപ്പോകാം പെണ്ണേ ആരും കാണാതക്കരെയക്കരെ ഓടിമറഞ്ഞീടാം
എന്തിനു വേറൊരു രാജാ മാനം പൊട്ടണ ഗജരാജാ
ഏഴുകടൽക്കരകൾക്കധിപൻ ഡ്യൂക്കിലി ചൂക്കിലി ജഗരാജാ
കൂക്കട കൂവട മാക്രി കുട വട്ടക്കിണറിലെ മാക്രി
കൈ കൊട്ടിപ്പറയെടീ കുട്ടി കുറുമാട്ടി കുമ്മാട്ടി
വേണ്ട വേണ്ടെടാ വേല വേണ്ടാ വേണ്ടെടാ
വേല കളിച്ചാൽ വേലാണ്ട്‌ടീ
ഞാൻ പാറയ്ക്കെതിരെ ഇരുമ്പാണീ
തല്ലിപ്പൊളിയുടെ തല്ലിപ്പൊളീ ഞാൻ
പൊട്ടക്കുളത്തിലെ മുളവണ്ടാ
വേണ്ട വേണ്ടെടാ വെച്ച വെള്ളം വാങ്ങെടാ
എന്നെ ചതിയുടെ തടവിൽ പൂട്ടിയിട്ട ഭീകരാ
ഈ കൊടും മണ്ടൻ തല ഞാൻ അരിഞ്ഞു വീഴ്ത്തുമിന്നെടാ
ഈ കള്ളക്കളികളും അട്ടിമറിക്കലും എന്നോടിനി വേണ്ടാ
മീശത്തുമ്പിൽ കെട്ടിത്തൂക്കിയെടുത്തു കുരുക്കുമെടാ
ആരവിടെ ഇവനെ പിടിച്ചു കെട്ടാൻ
ഇനി കൂട്ടു നിർത്തടാ ടായ്
Like Our Facebook Fan Page
Subscribe For Free Email Updates
0 Comments:
Post a Comment