ചിത്രം :ലക്കി ജോക്കെര്‍സ്
രചന :ശ്രീകുമാരന്‍ തമ്പി
സംഗീതം :എം ജയചന്ദ്രന്‍
ആലാപനം:കെ ജെ യേശുദാസ്
മധുരം മധുരം ഹരിനാമം
മായാമയനേ തവനാമം .....
മധുരം മധുരം ഹരിനാമം
മായാമയനേ തവനാമം (2)
ആത്മാരാമാ ആനന്ദരൂപാ
അച്യുത കേശവ നാരായണാ
ദാമോദരഗുണ വന്ദിതസുന്ദര
പീതാംബരധര ഗോവിന്ദാ
(മധുരം മധുരം...)
മാധവാ നിൻ കാരുണ്യമൊഴുകി
മനസ്സിൽ പാൽക്കടലിളകി
വരമരുളീ നീ ഞങ്ങൾ തൻ ഹൃദയം
വൈകുണ്ഠമായ് മാറി
ഇനി ഒഴിയരുതീ വേദിക നീ
ഇനി അകലരുതേ മണിവർണ്ണാ
യദുമന്മഥാ മധുസൂദനാ
ഇനി നീയല്ലാതാരഭയം നന്ദബാലാ
(മധുരം മധുരം...)
ശ്രീധരാ നിൻ ശൃംഗാരപാദം
ശ്രീ തൊഴുമാശാനികേതം
അണിയുക നീ സ്വരവാങ്മയങ്ങൾ
ആ വനമലർത്താളിൽ
കതിരൊളി തൂകുക നിനവുകളിൽ
കണിയാവുക നീ വനമാലീ
സുഖദായകാ സുരഗായകാ
ഇനി നീയല്ലാതാരഭയം നന്ദബാലാ
(മധുരം മധുരം...)
Like Our Facebook Fan Page
Subscribe For Free Email Updates
0 Comments:
Post a Comment