ചിത്രം :അടിമകൾ
സംഗീതം : ജി ദേവരാജന്‍
സംഗീതം : ജി ദേവരാജന്‍
രചന : വയലാര്‍
ആലാപനം:പി ജയചന്ദ്രന്‍ ,പരമശിവന്‍ ഭാഗവതര്‍
താഴമ്പൂ മണമുള്ള തണുപ്പുള്ള രാത്രിയിൽ
തനിച്ചിരുന്നുറങ്ങുന്ന ചെറുപ്പക്കാരീ
പൂമുഖ കിളിവാതിൽ അടയ്ക്കുകില്ല
കാമിനി നിന്നെ ഞാൻ ഉറക്കുകില്ല (താഴമ്പൂ...)
താഴമ്പൂ മണമുള്ള തണുപ്പുള്ള രാത്രിയിൽ
തനിച്ചിരുന്നുറങ്ങുന്ന ചെറുപ്പക്കാരീ...
ആരും കാണാത്തൊരന്തപ്പുരത്തിലെ
ആരാധനാ മുറി തുറക്കും ഞാന്‍ (ആരും..)
ഈറനുടുത്തു നീ പൂജയ്ക്കൊരുങ്ങുമ്പോൾ
നീല കാർവർണ്ണനായ് നിൽക്കും ഞാൻ (ഈറനുടുത്തു...)
താഴമ്പൂ മണമുള്ള തണുപ്പുള്ള രാത്രിയിൽ
തനിച്ചിരുന്നുറങ്ങുന്ന ചെറുപ്പക്കാരീ...
എതോ കിനാവിലെ ആലിംഗനത്തിലെ
എകാന്ത രോമാഞ്ചമണിഞ്ഞവളേ (ഏതോ...)
ഓമനച്ചുണ്ടിലെ പുഞ്ചിരി പൂക്കളിൽ
പ്രേമത്തിൻ സൗരഭം തൂകും ഞാൻ (ഓമന...)
താഴമ്പൂ മണമുള്ള തണുപ്പുള്ള രാത്രിയിൽ
തനിച്ചിരുന്നുറങ്ങുന്ന ചെറുപ്പക്കാരീ
പൂമുഖ കിളിവാതിൽ അടയ്ക്കുകില്ല
കാമിനി നിന്നെ ഞാൻ ഉറക്കുകില്ല
താഴമ്പൂ മണമുള്ള തണുപ്പുള്ള രാത്രിയിൽ
തനിച്ചിരുന്നുറങ്ങുന്ന ചെറുപ്പക്കാരീ...
0 Comments:
Post a Comment