ചിത്രം :ബ്യൂട്ടിഫുള്‍
രചന :അനൂപ് മേനോൻ
സംഗീതം :രതീഷ് വേഗ
ആലാപനം:വിജയ് യേശുദാസ്
മൂവന്തിയായ് അകലെ
കടലില്‍ മൈലാഞ്ചി നേരം
കൂട് മറന്നൊരു പ്രാവോ
കൂട്ടായ് മാറുന്നതാരോ
ഇന്നലെയിന്‍ ലയ സന്ധ്യകളില്‍
ഇരുവരും അണയുന്ന തീരം
ചില്ലുവാതിലില്‍ പൂനിലാപ്പാളി
നീന്തി വന്നുവെന്നോ
ചിന്നിടും സ്നേഹ രാഗപഞ്ചമം
ചേര്‍ത്തു വച്ചതാരോ
വള്ളി മേലെ രാപ്പാടികള്‍
ഞങ്ങള്‍ക്കായ് മേലാപ്പ് തീര്‍ക്കും
(മൂവന്തിയായ് )
മെല്ലെ കൂടെ പോരുന്നോ നീ
തിങ്കള്‍പ്പൂവായി
അരികില്‍ നില്‍ക്കും താരം
നിന്നോടെന്തേ കളി ചൊല്ലി
ദൂരെ പാടുന്നു
ആരോ മേളം കൂടാതെ
മിഴി രണ്ടും തേടും രാവിന്‍ കാഴ്ചകള്‍
ഇവര്‍ രണ്ടും ഒഴുകും തീരാ യാത്രകള്‍
(മൂവന്തിയായ് )
0 Comments:
Post a Comment