ചിത്രം : കൂട്ടുകുടുംബം
രചന :വയലാർ രാമവർമ്മ
സംഗീതം :ജി ദേവരാജൻ
ആലാപനം:പി സുശീല
സ്വപ്ന സഞ്ചാരിണീ നിന്റെ മനോരഥം
സ്വർഗ്ഗത്തിലോ ഭൂമിയിലോ
സ്വർഗ്ഗത്തിലല്ലാ ഭൂമിയിലല്ലാ
സങ്കല്പ ഗന്ധർവ്വ ലോകത്തിൽ (സ്വപ്ന....)
ഉത്സവപന്തലിൽ കഥകളിയിന്നലെ
രുഗ്മിണീ സ്വയം വരമായിരുന്നൂ
നന്ദകുമാരന്റെ വേഷം കണ്ടിട്ട്
നിൻ മിഴിയെന്തേ നനഞ്ഞു പോയി (2)
വൃന്ദാവനത്തിലെ രാധയെ ഞാൻ
അന്നേരമോർമ്മിച്ചിരുന്നു പോയി (സ്വപ്ന....)
മുറ്റത്തെ മുല്ലയിൽ മുഴുവനുമിന്നലെ
പുഷ്പിണീ ലതികകളായിരുന്നൂ
ദേവനു നൽകുവാൻ പൂവിനു പോയിട്ട്
നീ വെറും കൈയ്യുമായി തിരിച്ചു പോന്നു
ആരാധനീയനാം മറ്റൊരാളെ
അന്നേരമോർമ്മിച്ചു നിന്നു പോയി (സ്വപ്ന....)
0 Comments:
Post a Comment