ചിത്രം :താളം തെറ്റിയ താരാട്ട്
രചന : ആര്‍ കെ ദാമോദരന്‍
സംഗീതം :രവീന്ദ്രൻ
ആലാപനം:കെ ജെ യേശുദാസ്
സിന്ധൂ പ്രിയസ്വപ്നമഞ്ചരി ചൂടി എന്നില്‍
കതിരിടും കവിതപോല്‍ നീ സിന്ധൂ
പ്രിയസ്വപ്നമഞ്ചരി ചൂടി എന്നില്‍
കതിരിടും കവിതപോല്‍ നീ
മാലാഖയായ് വാ ശ്രീലേഖയയി വാ (2)
മാനഞ്ചും പൂമിഴിയില്‍ ഒരു നവ
മാകന്ദ പൂവമ്പുമായ് സിന്ധൂ (പ്രിയസ്വപ്ന...)
മദനലിപിയില്‍ സ്വരമെഴുതും ഗാനം ഗാനം
മനസ്സു നിറയെ അവള്‍ ചൊരിയും താനം താനം
കണ്ണേ കണ്‍കേളി കാവ്യമാരാളീ
കണ്ണിന്നു കര്‍പൂരം നീയല്ലൊ
തങ്കം നിന്നെ കണ്ടു തിങ്കള്‍ നാണിച്ചല്ലോ?(പ്രിയസ്വപ്ന...)
കുസുമ സുഷമ ഉപമ തിരയും രൂപം രൂപം
കമന നടന ലലന അണിയും ഭാവം ഭാവം (2)
ഓമല്‍ പൂമെയ്യില്‍ ഒഴുകും പൂന്തെന്നല്‍ (2)
ഒരുനാളില്‍ ഞാനായ് തീര്‍ന്നെങ്കില്‍
ഓളം തല്ലും മോഹം താളം തുള്ളും ദാഹം സിന്ധൂ..(പ്രിയസ്വപ്ന..)
Like Our Facebook Fan Page
Subscribe For Free Email Updates
0 Comments:
Post a Comment