ചിത്രം:ശിക്കാരി
സംഗീതം :ഹരികൃഷ്ണ
രചന :മുകൈതപ്രം ,ശരത് വയലാര്‍ ,മുരുകൻ കാട്ടാക്കട ,സന്തോഷ് വര്‍മ്മ
ആലാപനം:
കണ്ണിനോ കളഭമായ മോഹിനി നീ
കാതിനോ കൊലുസ്സണിഞ്ഞ വാഹിനി നീ
അഴകേഴുമായ് അകമാകെ നീ
അനുരാഗമാരിയുടെ ധാര പോലെ (അഴകേഴുമായ് )
കുളിര് മെഴുകിയ കനവൊരു വിപിനം
(കണ്ണിനോ )
വസന്തം വാരിച്ചൂടും മുല്ലപ്പെണ്ണിന്‍ ഇല്ലത്താകെ
കുയിലൊലി നിറയണ സുഖം
വസന്തം വന്നുചേരും നേരത്താലിന്‍ കൊമ്പിന്‍ മേലെ
ഹരിമുരളികയുടെ സ്വരം
ഇലകൊണ്ട് പൊതിഞ്ഞൊരു തളിരുടലില്‍
പകലിന്റെ വിരല്‍ പവനണിയുകയോ
അരികെ അരികെ തളിരിന്നരികെ
കനക ലിപിയിലെ പുലരൊളി നടനം
(കണ്ണിനോ )
നിലാവില്‍ നീയെന്‍ മുന്നില്‍ പിച്ചിപ്പൂവായ് മാറും നേരം
മനസ്സിന് പുതിയൊരു മണം
നിലാവില്‍ നീയെന്‍ മെയ്യില്‍ പയ്യെപ്പയ്യെ ചേരും നേരം
മനസ്സൊരു നറു ഹിമകണം
മലരമ്പ് തരുന്നൊരു മണിവരനെ
മിഴി തേടുകയോ ഇണ മണിമലരേ
നിറയെ നിറയെ സിരയില്‍ നിറയെ
മധുരമൊഴുകിയ മധുവിധു ലയനം
(കണ്ണിനോ )
0 Comments:
Post a Comment