ചിത്രം:ശിക്കാരി
സംഗീതം :ഹരികൃഷ്ണ
രചന :കൈതപ്രം ,ശരത് വയലാര്‍ ,മുരുകൻ കാട്ടാക്കട ,സന്തോഷ് വര്‍മ്മ
ആലാപനം:
നിറമുള്ള കനവുകളുണ്ടിവിടെ
നിഴലിന്റെ പാവകളുണ്ടിവിടെ
ഇതാ.....വാങ്ങുവിൻ
ചിരിക്കുന്ന പകലുകളുണ്ടിവിടെ
കരയുന്ന രാത്രികളുണ്ടിവിടെ
ഇതാ..വാങ്ങുവിന്‍
മനസ്സിന്റെ വൈഡൂര്യരത്നങ്ങളുണ്ടു്
മരിക്കാത്ത സ്വപ്നങ്ങളുണ്ടു്...
കിനാവിന്റെ കമ്പോളമാണിന്നു കാലം
മടിക്കാതെ പോരൂ മനുഷ്യാ...
നിറമുള്ള കനവുകളുണ്ടിവിടെ
നിഴലിന്റെ പാവകളുണ്ടിവിടെ
ഇതാ.....വാങ്ങുവിൻ....
ഇനി വില്‍ക്കാനില്ല സ്വപ്നങ്ങള്‍
വാങ്ങാനില്ല സ്വപ്നങ്ങള്‍
പൂ പോലെ വിടരുന്നതാണെന്റെ സ്വപ്നം
പുഴപോലെ ഒഴുകുന്നതാണെന്റെ സ്വപ്നം
ഓരോ തുള്ളി കനവിനും കണ്ണീരിന്റെ തുടിപ്പുണ്ടു്
വിലപേശി വില്‍ക്കില്ല സ്വപ്നങ്ങള്‍ ഞാന്‍
കനവിനു വിലതേടി അലയില്ല ഞാന്‍
പോരൂ..പോരൂ..
നല്ലൊരോടക്കുഴല്‍ വിളി കേള്‍ക്കാന്‍
പോരൂ..പോരൂ..
ഒരു ഹൃദയത്തിന്‍ തുടി കേള്‍ക്കാന്‍
ഇനി വെയിലത്തൊന്നും വാടില്ലാ...
കാറ്റത്തൊന്നും വീഴില്ലാ...
തീയില്‍ കുരുത്തൊരു കനലാണു ഞാന്‍
മണ്ണില്‍ കിളിർത്തൊരു കനവാണു ഞാന്‍
മഴവില്ലായ് വിണ്ണില്‍ തെളിയും ഞാന്‍
മഴയായ് മണ്ണില്‍ പെയ്യും ഞാന്‍
പൊന്നോണരാവിന്റെ തുടിയാകും ഞാന്‍
മൺവീണ മീട്ടുന്ന സ്വരമാകും ഞാന്‍
ദൂരേ...ആരോ..രാവു പകലായ് മാറ്റുകയായ്..
ആരോ..ദൂരേ..പകലിരവായ് മാറ്റുകയായ്..
നിറമുള്ള കനവുകളുണ്ടിവിടെ
നിഴലിന്റെ പാവകളുണ്ടിവിടെ
ഇതാ.....വാങ്ങുവിൻ....
Like Our Facebook Fan Page
Subscribe For Free Email Updates

0 Comments:
Post a Comment