ചിത്രം/ആൽബം: അഹം
ഗാനരചയിതാവു്: കോന്നിയൂർ ഭാസ്
സംഗീതം: രവീന്ദ്രൻ മാസ്റ്റർ
ആലാപനം: കെ ജെ യേശുദാസ്
നന്ദിയാരോടു ഞാൻ ചൊല്ലേണ്ടു
ഭൂമിയിൽ വന്നവതാരമെടുക്കാനെനിക്കന്നു
പാതിമെയ്യായ പിതാവിനോ.....
പിന്നതിൽ പാതിമെയ്യായ മാതാവിനോ
പിന്നെയും പത്തുമാസം ചുമന്നെന്നെ
ഞാനാക്കിയ ഗർഭപാത്രത്തിനോ
(നന്ദിയാരോടു ഞാൻ)
പൊട്ടിക്കരഞ്ഞുകൊണ്ടൂഴിലാദ്യമായ്
ഞാൻ പെറ്റുവീണ ശുഭമുഹൂർത്തത്തിനോ
രക്തബന്ധം മുറിച്ചന്യനായ്ത്തീരുവാൻ
ആദ്യം പഠിപ്പിച്ച പൊക്കിൾക്കൊടിയോടോ
(നന്ദിയാരോടു ഞാൻ)
മാഞ്ഞുപോകുന്നു ശിരോലിഖിതങ്ങളും
മായുന്നു മാറാലകെട്ടിയ ചിന്തയും
പകിട പന്ത്രണ്ടും കളിച്ച സ്വപ്‌നങ്ങളേ
പലകുറി നിങ്ങൾക്കു സ്വസ്‌തിയേകട്ടെ ഞാൻ
(നന്ദിയാരോടു ഞാൻ)
Like Our Facebook Fan Page
Subscribe For Free Email Updates

കണ്ടു.കേട്ടു.ഇഷ്ടമായി
ReplyDeleteആശംസകള്‍