Song: Kaathirippoo Kanmani
Artiste(s): K.J. Jesudas & K.s. Chitra
Lyricist: Gireesh Puthencherry
Composer: Vidyasagar
Album: Krishnagudiyil Oru Pranayakaalathu
Kaatthirippoo kanmanee
Kaatthirippoo kanmanee
Unangaattha manamode
Niramaarnna ninavode
Mohaardramee man thoniyil
Kaatthirippoo mookamaayi
Kaatthirippoo mookamaayi
Adangaattha kadal pole
Sharathkaala mukil pole
Ekaanthamee poonchippiyil
((Kaatthirippoo kanmanee))
Paadee manam nonthu paadee
Paazhkkoottiletho pakal kokilam
Kaattin viral thumbu chaartthee
Athin nenchilethorazhal chandanam
Oru kaitthiri naalavumaayi
Oru saanthwana gaanavumaayi
Vennilaa, shalabhame
Porumo nee..
((Kaatthirippoo mookamaayi
Kaatthirippoo kanmanee))
Raavin nizhal veena konil
Pookkaan thudangee neermaathalam
Thaane thulumbum kinaavil
Thaaraattu moolee pular thaarakam
Oru pootthalirambiliyaayi
Ithal neertthumorormmakalil
Lolamaam hridayame
Porumo nee…
((Kaatthirippoo kanmanee
Kaatthirippoo kanmanee))
((Unangaattha manamode
Niramaarnna ninavode
Mohaardramee man thoniyil))
((Kaatthirippoo mookamaayi
Kaatthirippoo mookamaayi))
((Adangaattha kadal pole
Sharathkaala mukil pole
Ekaanthamee poonchippiyil))
((Kaatthirippoo kanmanee
Kaatthirippoo kanmanee))
കാത്തിരിപ്പൂ കണ്മണീ
കാത്തിരിപ്പൂ കണ്മണീ
ഉണങ്ങാത്ത മനമോടെ
നിറമാർന്ന നിനവോടെ
മോഹാർദ്രമീ മണ്‍തോണിയിൽ
കാത്തിരിപ്പൂ മൂകമായി
കാത്തിരിപ്പൂ മൂകമായി
അടങ്ങാത്ത കടൽ പോലെ
ശരത്കാല മുകിൽ പോലെ
ഏകാന്തമീ പൂഞ്ചിപ്പിയിൽ
((കാത്തിരിപ്പൂ കണ്മണീ))
പാടീ മനം നൊന്തു പാടീ
പാഴ്ക്കൂട്ടിലെതോ പകൽ കോകിലം
കാറ്റിൻ വിരൽ തുമ്പു ചാർത്തീ
അതിൻ നെഞ്ചിലെതോരഴൽ ചന്ദനം
ഒരു കൈത്തിരി നാളവുമായി
ഒരു സാന്ത്വന ഗാനവുമായി
വെണ്ണിലാ, ശലഭമേ
പോരുമോ നീ..
((കാത്തിരിപ്പൂ മൂകമായി
കാത്തിരിപ്പൂ കണ്മണീ))
രാവിൻ നിഴൽ വീണ കോണിൽ
പൂക്കാൻ തുടങ്ങീ നീർമാതളം
താനേ തുളുമ്പും കിനാവിൽ
താരാട്ടു മൂളീ പുലർ താരകം
ഒരു പൂത്തളിരമ്പിളിയായി
ഇതൾ നീർത്തുമോരോർമ്മകളിൽ
ലോലമാം ഹൃദയമേ
പോരുമോ നീ…
((കാത്തിരിപ്പൂ കണ്മണീ
കാത്തിരിപ്പൂ കണ്മണീ))
((ഉണങ്ങാത്ത മനമോടെ
നിറമാർന്ന നിനവോടെ
മോഹാർദ്രമീ മണ്‍തോണിയിൽ))
((കാത്തിരിപ്പൂ മൂകമായി
കാത്തിരിപ്പൂ മൂകമായി))
((അടങ്ങാത്ത കടൽ പോലെ
ശരത്കാല മുകിൽ പോലെ
ഏകാന്തമീ പൂഞ്ചിപ്പിയിൽ))
((കാത്തിരിപ്പൂ കണ്മണീ
കാത്തിരിപ്പൂ കണ്മണീ))
0 Comments:
Post a Comment