ചിത്രം : ഡോക്ടര്‍
രചന : പി ഭാസ്കരന്‍
സംഗീതം : ദേവരാജന്‍
പാടിയത് : പി ലീല
വിരലൊന്നുമുട്ടിയാല്‍ പൊട്ടിച്ചിരിയ്ക്കുന്ന
മണിവീണക്കമ്പികളേ
ആനന്ദമാധുരിയില്‍ ഞാനലിഞ്ഞാടുമ്പോള്‍
ഗാനം നിര്‍ത്തരുതേ നിങ്ങളുടെ ഗാനം നിര്‍ത്തരുതേ
ഓ......
കാലൊന്നനങ്ങിയാല്‍ കൈകൊട്ടിത്തുള്ളുന്ന
കനകച്ചിലങ്കകളേ കനകച്ചിലങ്കകളേ
കലയുടെവാനില്‍ ഞാന്‍ പാറിപ്പറക്കുമ്പോള്‍
കാലില്‍ പിടിയ്ക്കരുതേ നിങ്ങളെന്നെ
മാടിവിളിയ്ക്കരുതേ...
വിരലൊന്നു .........
ഓ.....
കാറ്റൊന്നടിച്ചാല്‍ കഥകളിയാടിടുന്ന
കദളിത്തൈവാഴകളേ കദളിത്തൈവാഴകളേ
മഴയൊന്നുവീണാല്‍ കളിയാട്ടം നിര്‍ത്തി
മണ്ണില്‍ പതിയ്ക്കരുതേ മതിമറന്നു
മണ്ണില്‍ പതിയ്ക്കരുതേ....
വിരലൊന്നു
Like Our Facebook Fan Page
Subscribe For Free Email Updates
0 Comments:
Post a Comment