ചിത്രം : പപ്പു
രചന : ബിച്ചു തിരുമല
സംഗീതം : കെ ജെ ജോയ്
പാടിയവര്‍ : യേശുദാസ് , ജാനകി
ഓഒഹോ..ഓഹോ..ആഹാ.ആ..ആ.ആ..
കുറുമൊഴീ കൂന്തലിൽ വിടരുമോ കൂന്തലിൽ വിടരുമോ
നാണം വീണ ചൊടിയിൽ പൂത്ത തിരിയിൽ പടരുമോ
കുറുമൊഴീ മേനിയിൽ വിരിയുമോ മേനിയിൽ വിരിയുമോ
നീയും നിന്റെ അഴകും എന്റെ മനസ്സിൽ ചൊരിയുമോ..
നീയും നിന്റെ അഴകും എന്റെ മനസ്സിൽ ചൊരിയുമോ
കുറുമൊഴീ കൂന്തലിൽ വിടരുമോ മേനിയിൽ വിരിയുമോ
വാസന്ത മന്ദാനിലൻ വീശുന്ന പൂവാടിയിൽ നീയെന്റെ
ചിരകാല സ്വപ്നങ്ങൾ പോലെ വിരിയും വേളയിൽ
ശൃംഗാര സായൂജ്യമായ് സംഗീത രോമാഞ്ചമായ്
എന്തെന്തു മൂകാഭിലാഷങ്ങളുള്ളിൽ ഒഴുകീ ശാന്തമായ്
കുറുമൊഴീ മേനിയിൽ വിരിയുമോ കൂന്തലിൽ വിടരുമോ
പ്രേമാർദ്രസൗന്ദര്യമേ പ്രാപഞ്ചികാനന്ദമേ നീയെന്റെ
മൗനാനുരാഗോത്സവംപോല്‍ ഉണരൂ ജീവനില്‍
നീഹാര മാല്യങ്ങളോ നിൻ നിത്യരോമാഞ്ചമോ ഇന്നെന്റെ
ആത്മാവിലോളങ്ങൾ പാകാൻ കടമായ് നൽകുമോ
കുറുമൊഴീ കൂന്തലിൽ വിടരുമോ മേനിയിൽ വിരിയുമോ
Like Our Facebook Fan Page
Subscribe For Free Email Updates
0 Comments:
Post a Comment