Click to download ചിത്രം : ബന്ധുക്കള്‍ ശത്രുക്കള്‍ (1993) രചന, സംഗീതം : ശ്രീകുമാരന്‍ തമ്പി ഗായകന്‍ : കെ ജെ യേശുദാസ് ചുംബനപ്പൂ കൊണ്ടു മൂടി.. എന്റെ തമ്പുരാട്ടീ നിന്നെ ഉറക്കാം.. (ചുംബന..) ഉണ്മതന്‍ ഉണ്മയാം കണ്ണുനീര്‍.. ഉണ്മതന്‍ ഉണ്മയാം കണ്ണുനീരനുരാഗ- ത്തേനെന്നു ചൊല്ലി ഞാനൂട്ടാം.. തേനെന്നു ചൊല്ലി ഞാനൂട്ടാം... (ചുംബനപ്പൂ..) കാണുന്ന സ്വപ്നങ്ങള്‍ എല്ലാം ഫലിച്ചാല്‍ കാലത്തിന്‍ കല്‍പ്പനയ്ക്കെന്തു മൂല്യം.. (കാണുന്ന..) നമ്മുടെ ഭാജനം എന്നും നിറഞ്ഞാല്‍ നാരായണനെന്തിനമ്പലങ്ങള്‍.. നെടുവീര്‍പ്പും ഞാനിനി പൂമാലയാക്കും.. ഗദ്ഗദങ്ങള്‍ പോലും പ്രാര്‍ത്ഥനയാക്കും... ഗദ്ഗദങ്ങള്‍ പോലും പ്രാര്‍ത്ഥനയാക്കും... (ചുംബനപ്പൂ..) കത്തിയെരിയുമീ ഗ്രീഷ്മത്തിനക്കരെ പൂക്കാലമുണ്ടായിരിക്കാം.. (കത്തി..) മങ്ങിയ നിന്‍ മനം വീണ്ടും തെളിഞ്ഞതില്‍ പൂര്‍ണ്ണബിംബം പതിഞ്ഞേക്കാം.. അന്നോളം നീയെന്റെ മകളായിരിക്കും.. അല്ലലറിയാത്ത കുഞ്ഞായിരിക്കും... അല്ലലറിയാത്ത കുഞ്ഞായിരിക്കും.. (ചുംബനപ്പൂ..)
Home / 1993 /
കെ ജെ യേശുദാസ് /
ബന്ധുക്കള്‍ ശത്രുക്കള്‍ /
ശ്രീകുമാരന്‍ തമ്പി
/ ചുംബനപ്പൂകൊണ്ടു മൂടി..
Subscribe to:
Post Comments
(
Atom
)
0 Comments:
Post a Comment