ചിത്രം : സ്ഥിതി (2003) സംഗീതം : ഉണ്ണി മേനോന്‍ രചന : പ്രഭ വര്‍മ്മ ഗായകന്‍ : ഉണ്ണി മേനോന്‍ ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ ഒരുവേള നിന്‍ നേര്‍ക്കു നീട്ടിയില്ല (ഒരു ചെമ്പനീര്‍..) എങ്കിലും എങ്ങനെനീയറിഞ്ഞൂ.. എന്റെ ചെമ്പനീര്‍ പൂക്കുന്നതായ് നിനക്കായ്.. സുഗന്ധം പരത്തുന്നതായ് നിനക്കായ് പറയൂ നീ പറയൂ (2) ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ ഒരുവേള നിന്‍ നേര്‍ക്കു നീട്ടിയില്ല അകമേ നിറഞ്ഞസ്നേഹമാം മാധുര്യം ഒരുവാക്കിനാല്‍ തൊട്ടു ഞാന്‍ നല്‍കിയില്ല നിറ നീലരാവിലെ ഏകാന്തതയില്‍ നിന്‍ മിഴിയിലെ നനവൊപ്പി മായ്ച്ചതില്ല എങ്കിലും നീയറിഞ്ഞു എന്‍ നിനവെന്നും നിന്‍ നിനവറിയുന്നതായ്.. നിന്നെ തഴുകുന്നതായ്.. ഒരു ചെമ്പ....നീര്‍... തനിയെ തെളിഞ്ഞ രാഗമാം ശ്രീരാഗം ഒരു മാത്രനീയൊത്തു ഞാന്‍ മൂളിയില്ലാ പുലര്‍മഞ്ഞു പെയ്യുന്നയാമത്തിലും നിന്‍ മൃദു മേനിയൊന്നുപുണര്‍ന്നില്ലാ.. എങ്കിലും..നീയറിഞ്ഞു.. എന്‍മനമെന്നും നിന്മനമറിയുന്നതായ്.. നിന്നെ തലോടുന്നതായ്.. ഒരു ചെമ്പനീര്‍ പൂവിറിത്തു ഞാനോമലേ ഒരുവേള നിന്‍ നേര്‍ക്കു നീട്ടിയില്ല ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ ഒരുവേള നിന്‍ നേര്‍ക്കു നീട്ടിയില്ല എങ്കിലും എങ്ങനെനീയറിഞ്ഞൂ.. എന്റെ ചെമ്പനീര്‍പൂക്കുന്നതായ് നിനക്കായ്.. സുഗന്ധം പരത്തുന്നതായ് നിനക്കായ്. പറയൂ നീ പറയൂ..(2) ഒരു ചെമ്പനീര്‍ പൂവിറിത്തു ഞാനോമലേ ഒരുവേള നിന്‍ നേര്‍ക്കു നീട്ടിയില്ല
Subscribe to:
Post Comments
(
Atom
)
Like Our Facebook Fan Page
Subscribe For Free Email Updates
0 Comments:
Post a Comment