Click to download
ചിത്രം : ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം (1987)
സംഗീതം : ജോണ്‍സണ്‍
രചന : ഓ എന്‍ വി കുറുപ്പ്
ഗായകന്‍ : കെ ജെ യേശുദാസ്
മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി..
അല്ലിയാമ്പല്‍ പൂവിനെ തൊട്ടുണര്‍ത്തി..
ഒരു കുടന്ന നിലാവിന്‍റെ കുളിര് കോരി
നെറുകയില്‍ അരുമയായ് കുടഞ്ഞതാരോ..
മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി..
ഇടയന്‍റെ ഹൃദയത്തില്‍ നിറഞ്ഞോരീണം..
ഒരു മുളം തണ്ടിലൂടോഴുകി വന്നു..
(ഇടയന്‍റെ..)
അയ പെണ്‍ കിടാവേ നിന്‍ പാല്‍ക്കുടം തുളുംബിയ-
തായിരം തുംബപ്പൂവായ് വിരിഞ്ഞു..
ആയിരം തുംബപ്പൂവായ് വിരിഞ്ഞു..
മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി..
ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം..
കിളിവാതില്‍ പഴുതിലൂടോഴുകി വന്നു..
(ഒരു മിന്നാമിനു..)
ആരാരും അറിയതോരത്മാവിന്‍ തുടിപ്പ് പോലാ-
ലോലമാനന്ദ നൃത്തമാര്‍ന്നു..
ആലോലം ആനന്ദ നൃത്തമാര്‍ന്നു..
(മെല്ലെ മെല്ലെ
0 Comments:
Post a Comment