പൂവരശ്ശ് പൂത്തകണക്കനെ അഞ്ചുന്ന ചേലെനക്ക്
നട നട അന്നനട കണ്ടാ തെയ്യം മുടിയഴിക്കും
നോക്ക്, വെള്ളിക്കിണ്ണം തുള്ളി തുളുമ്പുന്ന ചേല്
ചിമ്മി ചിമ്മി മിന്നിത്തിളങ്ങുന്ന വാരൊളിക്കണ്ണെനക്ക്
പൂവരശ്ശ് പൂത്തകണക്കനെ അഞ്ചുന്ന ചേലെനക്ക്
നട നട അന്നനട കണ്ടാ തെയ്യം മുടിയഴിക്കും
നോക്ക് വെള്ളിക്കിണ്ണം തുള്ളി തുളുമ്പുന്ന ചേല്
കോലത്തിരി വാഴുന്ന നാട്ടിലെ വാലിയക്കാരെന്നെ കണ്ടുകൊതിക്കും
ഇല്ലത്തുള്ളോരാമ്പാത്തോരന്നേരം കണ്ടുകളിയാക്കും
സാമൂതിരി കോലോത്തെ ആണുങ്ങ മുല്ലപ്പൂവാസനയേറ്റുമയങ്ങും
വാലിട്ടെന്നെ കണ്ണെഴുതിക്കാന്‍ വാര്‍മുകിലോടിവരും
പൂരം പൊടി പാറീറ്റും പൂരക്കളി ആടീറ്റും നോക്കിയില്ല നീ
എന്നിട്ടും നീ എന്തെ ഹും.............
ചിമ്മിചിമ്മി മിന്നിത്തെളങ്ങ്‌ന്ന വാരൊളിക്കണ്ണെനക്ക്
പൂവരശ്ശ് പൂത്തകണക്കനെ അഞ്ചുന്ന ചേലെനക്ക്
നട നട അന്നനട കണ്ടാ തെയ്യം മുടിയഴിക്കും
നോക്ക്, വെള്ളിക്കിണ്ണം തുള്ളി തുളുമ്പുന്ന ചേല്
കു കു കു കു കു കു കു കു
കു കുകുക്കു കു കുകുക്കു കു കുകുക്കു കു കുകുക്കു
വിടില്ല വിടില്ല വിടില്ല വിടില്ല
ഹഹഹഹഹഹഹഹഹ
പൂവമ്പന്റെ കൊലച്ചുവച്ചൊരു കരിമ്പ്‌വില്ലൊത്ത പടത്തലവാ
വാളെടുത്തു വീശല്ലെ ഞാനതു് മുരിക്കിൻപൂവാക്കും
അല്ലിമലർ കുളക്കടവിലായ് അലൂതിപെണ്ണുങ്ങ് കണ്ടുപിടിക്കും
നാട്ടുനടപ്പൊത്തവര്‍ നമ്മടെ കെട്ട് നടപ്പാക്കും
എന്തെല്ലാം പാടീട്ടും മിണ്ടാതെ മിണ്ടീട്ടും മിണ്ടിയില്ല നീ
എന്നിട്ടും നീ എന്തെ ഹും.............
ചിമ്മി ചിമ്മി മിന്നിത്തിളങ്ങുന്ന വാരൊളിക്കണ്ണെനക്ക്
പൂവരശ്ശ് പൂത്തകണക്കനെ അഞ്ചുന്ന ചേലെനക്ക്
നട നട അന്നനട കണ്ടാ തെയ്യം മുടിയഴിക്കും
നോക്ക്.. വെള്ളിക്കിണ്ണം തുള്ളി തുളുമ്പുന്ന ചേല്
Like Our Facebook Fan Page
Subscribe For Free Email Updates
0 Comments:
Post a Comment