ഡൌണ്‍ലോഡാന്‍ ഇവിടെ ക്ലിക്കൂ
ചിത്രം: പൂന്തേനരുവി
രചന : ശ്രീകുമാരന്‍ തമ്പി
സംഗീതം : എം.കെ.അര്‍ജ്ജുനന്‍
ഗായകൻ: യേശുദാസ്
ഒരു സ്വപ്നത്തിന്‍ മഞ്ചലെനിക്കായ് ഒരുക്കുമോ നീ
ഒരിക്കല്‍ക്കൂടി ഒരിക്കല്‍ക്കൂടി
ഓര്‍മ്മ പടര്‍ത്തും ചില്ലയിലെന്നെ വിടര്‍ത്തുമോ നീ
ഒരിക്കല്‍ക്കൂടി ഒരിക്കല്‍ക്കൂടി
(ഒരു സ്വപ്നത്തിന്‍ )
നിറങ്ങള്‍ മങ്ങി നിഴലുങ്ങള്‍ തിങ്ങി
നിലയറ്റാശകള്‍ തേങ്ങീ
നിതാന്ത ദുഃഖ കടലില്‍ ചുഴിയില്‍
നിന്‍ പ്രിയതോഴന്‍ മുങ്ങീ
പിരിയും മുന്‍പേ നിന്‍ പുഞ്ചിരിയുടെ
മധുരം പകരൂ ഒരിക്കല്‍ക്കൂടി
(ഒരു സ്വപ്നത്തിന്‍)
ഒരു കൊച്ചഴിയായ് മമ മിഴിനീരിന്‍
കടലില്‍ നീ ഒന്നുയരൂ
വിഷാദ ഹൃദയത്തിരകളില്‍ ഉയരും
വിശ്വാസംപോലുണരൂ
പിരിയും മുന്‍പേ നിന്‍ കണ്‍മുനയുടെ
കവിത പകരൂ ഒരിക്കല്‍ക്കൂടി
(ഒരു സ്വപ്നത്തിന്‍)
0 Comments:
Post a Comment