ചിത്രം/ആൽബം: വാടാമല്ലി
ഗാനരചയിതാവു്: വയലാർ ശരത്ചന്ദ്രവർമ്മ
സംഗീതം: ശ്യാം ബാലകൃഷ്ണൻ
ആലാപനം: കെ കെ നിഷാദ്
നീത സുബൈർ
നീയോ പുഴ പോലെയെൻ കനവിന്റെ മേടാകെ (m)
കളി ചൊല്ലിയില്ലേ ഇന്നലെ... (m)
നീയോ മഴ മേഘമായ് മനസ്സിന്റെ വിണ്ണാകെ (f)
മഴ തൂകിയില്ലേ എന്നുമേ രിംജിം ശീലോടെ.... (f)
മഴയുടെ വിരലുകളരുളിയ കുളിരല സിരകളിൽ എഴുതിയ കളമൊഴിയേ... (m)
പുഴയുടെ നുരമണി കിലുകിലെ ചിതറിയ ചിരിയുടെ അഴകിലെ ഇണമുകിലേ (f)
മധുരിതമൊരു സുഖലഹരിയിലൊഴുകിവരൂ.... (m)
(നീയോ പുഴ പോലെയെൻ കനവിന്റെ മേടാകെ
കളി ചൊല്ലിയില്ലേ ഇന്നലെ... ) (m)
കൗമാര സ്വപ്നം മേയും കണ്ണിൽ... കണ്ണിൽ (m)
കണ്ണാടി നോക്കും തുമ്പി നീ... (m)
കാതോരമെന്നും മെല്ലെ കാവ്യം മൂളും (f)
പാലാഴിയാകും വാണി നീ... (f)
നീയെന്നോ ഞാനെന്നൊരാ തോന്നൽ ഇല്ലാതെ (m)
നാമൊന്നു ചേരുന്നൊരീ നേരം കൊഞ്ചീടും.. (f)
പുതുമഴ നനയണ പുഴയുടെ കൊതിയരികേ... (m)
(നീയോ പുഴ പോലെയെൻ കനവിന്റെ മേടാകെ
കളി ചൊല്ലിയില്ലേ ഇന്നലെ...) (m)
ചെമ്മാന നാടിൻ സ്നേഹപ്പൂരം കൂടാൻ (f)
പോവുന്ന തൂവൽ പക്ഷി നീ... (f)
നക്ഷത്ര തീരം കാണാൻ മോഹം താനേ (m)
ഏറുന്നൊരോമൽ മൈന നീ.. (m)
നോവുന്ന പൊള്ളുന്ന തീമിന്നൽ ഇല്ലാതെ (f)
ആശിച്ചതെല്ലാമേ പെയ്യുന്ന കോളോടെ (m)
കനിമഴ ചൊരിയണ മണിമുകിലവനരികേ.. (f)
നീയോ പുഴ പോലെയെൻ കനവിന്റെ മേടാകെ (m)
കളി ചൊല്ലിയില്ലേ ഇന്നലെ... (m)
നീയോ മഴ മേഘമായ് മനസ്സിന്റെ വിണ്ണാകെ (f)
മഴ തൂകിയില്ലേ എന്നുമേ രിംജിം ശീലോടെ.... (f)
മഴയുടെ വിരലുകളരുളിയ കുളിരല സിരകളിൽ എഴുതിയ കളമൊഴിയേ... (m)
പുഴയുടെ നുരമണി കിലുകിലെ ചിതറിയ ചിരിയുടെ അഴകിലെ ഇണമുകിലേ (m)
മധുരിതമൊരു സുഖലഹരിയിലൊഴുകിവരൂ.... (m+f)
Like Our Facebook Fan Page
Subscribe For Free Email Updates
0 Comments:
Post a Comment