ചിത്രം/ആൽബം : ആഗതൻ
ഗാനരചയിതാവു് : കൈതപ്രം ദാമോദരൻ നമ്പൂതിരിസംഗീതം : ഔസേപ്പച്ചൻ
ആലാപനം : രഞ്ജിത്ത്
ഞാൻ കനവിൽ കണ്ടൊരു കണ്മണിയാൾ ഇവളാണല്ലോ
എന്നുള്ളു തുടിച്ചതുമിവളെ കാണാനല്ലോ
ചെറു പൂങ്കുല പോലിവളാടുമ്പോൾ മോഹം
മൃദുമൗനം പോലും സംഗീതം
പേരെന്താണെന്നറിവീല ഊരേതാണെന്നറിവീല
ഇവളെന്റേതാണെന്നുള്ളം പാടുന്നു
ഓ മുകിൽ കിനാവിൽ നിന്നും ഇവളീ മണ്ണിലിറങ്ങിയ തൂമിന്നൽ
മഴ തേരേറി വരും മിന്നൽ
(ഞാൻ കനവിൽ,....)
ചൈത്രം സ്വപ്നം ചാലിച്ചെഴുതിയതാണെന്നോ
ഉഷസ്സാം പെൺ കിടാവേ നിന്റെ ചിത്രം (2)
ഇതുവരെ എന്തേ കണ്ടില്ല ഞാൻ
കവിളത്തെ സിന്ദൂരത്തിൻ രാഗപരാഗങ്ങൾ
നിന്നിലെ നീഹാര ബിന്ദുവിൽ ഞാൻ
സൂര്യനായ് വന്നൊളിച്ചിരുന്നേനെന്നും
(ഞാൻ കനവിൽ,....)
ശ്രുതിയിൽ ചേരും ഇവളുടെ മൂകസല്ലാപം
തെന്നലിൻ തഴുകലെന്നോർത്തു പോയ് ഞാൻ (2)
മനസ്സിന്റെ കോണിൽ തുളുമ്പിയല്ലോ
ഈ തത്തമ്മച്ചുണ്ടിൽ കത്തിയൊരീണ തേൻ തുള്ളി
ഈ വിരൽ തുമ്പിലെ താളം പോലും
എന്റെ നെഞ്ചിൽ ഉൾത്തുടിയായല്ലോ
(ഞാൻ കനവിൽ,....)
Like Our Facebook Fan Page
Subscribe For Free Email Updates
0 Comments:
Post a Comment