ചിത്രം/ആൽബം: കടാക്ഷം
സംഗീതം: എം ജയചന്ദ്രൻ
ആലാപനം: ശരത്ത്
പൊങ്കുടമങ്കമതിങ്കൾ വിസങ്കമഹങ്കൃതി തൻ കഥയും കളയും
ഖനകുങ്കുമപങ്കസുസങ്കലിതം കുളിർകൊങ്കകൾ കാൺകിൽ മദംകലരും കിലചാരുമത്തമതങ്കജയാനമൊരാരുമത്തലിയന്നിടുമതിരുചി
ചേരുമുത്തമയായിവിലസുന്നൊരു നാരിഇത്തരമില്ല ദൃഢം ഭൂവിൽ.....
ഓമനപ്പെണ്ണല്ലയോ നീയെന്നുടെയോമനപ്പെണ്ണല്ലയോ
ഓമനപ്പെണ്ണേ നിന്നെപ്പോലെയോമനയാരുണ്ടെടീ (2)
എടീ ഓമനയാരുണ്ടെടീ
കണ്ണിനു പഞ്ചാരയാം നിന്റെയുടൽ
കണ്ടൊരു മാത്രയിങ്കൽ
ഉണ്ണാതെ തന്നെയിപ്പോൾ
നിറഞ്ഞെന്റെ പെണ്ണേ വയറു കണ്ടേ
(ഓമന......)
കന്നിനിലാവല്ലയോ പെണ്ണേ നീയെൻ
പൊന്നിൻ കുടമല്ലയോ
മുത്തുമണിയല്ലയോ പെണ്ണേ നീയെൻ
മുത്തുക്കുടമല്ലയോ
തല്ലരുതെന്നെയിപ്പോൾ തങ്കക്കൊടി
തല്ലരുതെന്നെയിപ്പോൾ
കൊല്ലരുതെന്നെയിപ്പോൾ കോപിച്ചു നീ
കൊല്ലരുതെന്നെയിപ്പോൾ
(ഓമന...)
Like Our Facebook Fan Page
Subscribe For Free Email Updates
0 Comments:
Post a Comment