ചിത്രം/ആൽബം : കടാക്ഷം
ഗാനരചയിതാവു് : ശശി പറവൂർ
സംഗീതം : എം ജയചന്ദ്രൻ
ആലാപനം : എം ജയചന്ദ്രൻ
പറയാതെ വയ്യ നിന്നോടു പറയാതെ വയ്യ
സഖീ നിന്റെ പ്രണയം മധുരം(2)
അതു പറയാതെ വയ്യ സഖീ...
മുന്തിരിപോലെ നീ തുളുമ്പിനിൽക്കേ
ഗ മ ധ നി പാപ ധ നി രി സ നി ധാ ധാ
മുന്തിരിപോലെ നീ തുളുമ്പിനിൽക്കേ
ചെമ്പകംപോലെ നീ തുടുത്തുനിൽക്കേ
അറിയാതെ നീ സ്വയം മറന്നുനില്‍ക്കേ
ഞാൻ എന്റെ പ്രണയം തരാം
കരളിൽ ഞാൻ കുറിച്ചിട്ട വാക്കുകൾ
പറയാതെ ഒളിപ്പിച്ച വാക്കുകൾ...
ഇനി പറയാതെ വയ്യ സഖീ...
നിന്റെ പ്രണയം മധുരം
അതു പറയാതെ വയ്യ സഖീ...
പാതി മയങ്ങിയ മിഴികളുമായ്
മിഴികളുമായ്...ആ... ആ.... ആ ...
വിടരാന്‍ വിതുമ്പുന്ന മൗനവുമായ്
ആർദ്രനിലാവിൽ നീ നനഞ്ഞു നിൽക്കേ
ഞാൻ എന്റെ പ്രണയം തരാം
കവിളിൽ ഞാൻ എഴുതിയ കവിത
മറ്റാരും എഴുതാത്ത കവിത..
നിനക്കറിയാതെ വയ്യ സഖീ
നിന്റെ പ്രണയം മധുരം
അതു പറയാതെ വയ്യ (2)
ആ ...ആ.... ആ...
Like Our Facebook Fan Page
Subscribe For Free Email Updates
0 Comments:
Post a Comment