ചിത്രം/ആൽബം:ലിവിംഗ് ടുഗതര്‍
ഗാനരചയിതാവു്: കൈതപ്രം
സംഗീതം: എം ജയചന്ദ്രന്‍
ആലാപനംകെ ജെ യേശുദാസ്
മല്ലികപ്പൂങ്കൊടിയേ എന്റെ ചെമ്പകപ്പൂന്തളിരേ
ചുടുവേനലിന്‍ മുറ്റത്തു താനേ പെയ്ത പൂങ്കുളിരേ
മയങ്ങൂ നീ സഖീ മതിയാവോളമെന്‍
മനസ്സില്‍ നീ മയങ്ങൂ മാന്‍മിഴിയേ
കനവായ് നിന്നരികില്‍ ഞാനില്ലേ.....
(മയങ്ങൂ നീ സഖീ...)
അറിയാതേതോ രാവിന്‍ നീലനിലാവുപോല്‍
മിഴിവോടെന്നുയിരില്‍ വന്നവളേ
ഇരുളിന്‍ തീരങ്ങളില്‍ ഈ വഴിത്താരയില്‍
മൊഴിയും മൌനവുമായ് നിന്നവളേ
മിഴിനിറയുന്നൊരീ മോഹവുമായി ഞാന്‍
മറുമൊഴി കേള്‍പ്പതിനായ് കാത്തിരിക്കാം
(മയങ്ങൂ നീ സഖീ...)
പാലപ്പൂമണം പെയ്യും പാർവണസന്ധ്യയില്‍
നാഗസുഗന്ധിയായ് അണഞ്ഞവളേ
പാതിതുറന്നൊരെന്‍ പൂമുഖവാതിലില്‍
ഹേമവസന്തമായ് പൂത്തവളേ
ഇളനീര്‍ ചന്ദ്രികാശയ്യയിലിന്നു ഞാന്‍
പനിനീര്‍മലര്‍വിരിയായ് കാത്തിരിക്കാം.....
(മല്ലികപ്പൂങ്കൊടിയേ.....)
Like Our Facebook Fan Page
Subscribe For Free Email Updates
0 Comments:
Post a Comment