ചിത്രം/ആൽബം : എത്സമ്മ എന്ന ആണ്‍കുട്ടി
ഗാനരചയിതാവു് : റഫീക്ക് അഹമ്മദ്
സംഗീതം : രാജാമണി
ആലാപനം : ദേവാനന്ദ്
അച്ചു രാജാമണി
പോകാം നമ്മള്‍
ആലോലമായ് കിളിക്കൂട്ടമായ് പോരൂ കൂടെ
പൂങ്കാറ്റിലീ മണിത്താഴ്‌വര ഇലച്ചാര്‍ത്തിനാല്‍ ആടും നേരം
നീര്‍ച്ചാട്ടമായ് മലര്‍മെത്തയില്‍ വീഴാം താഴെ
തൂമഞ്ഞണിപ്പുല്ലുകള്‍ നീളെ താരങ്ങളായ് മിന്നി നിറയ്ക്കെ
സ്നേഹോഷ്മളം സ്വാഗതമരുളുന്നു
എയ് ഹേയ് കൈനീട്ടിയാല്‍ കുമ്പിളില്‍ നിറയെ
തേനൂറിടും മുന്തിരികനിയും ഗ്രാമാന്തരം മാടിവിളിപ്പൂ
നമ്മോടല്ലോ...
പുതുമണ്ണിനെന്തൊരു നറുമണം
മഴവാരി വിതറിയ രതിമദം
ആരോരും കാണാതെ ആരോരും പോകാതെ
ഇതാ താഴ്‌വര.. (2)
ഒരു നവകന്യക പോല്‍....
തത്തിതാ തക തിത്തിതെയ് തകതെയ് തക തിത്തിതെയ്
മനമൊടു കല്ലുകള്‍ കനകം വെള്ളി
മനമിയലും പടി ചെമ്പുമിരുമ്പും
ഇത്തരമുത്തരമായുള്ള വചനം
ഉറ്റവരും പടി കരുതിയുറച്ച്
ഇതു കാത്തു വച്ച മധു മലര്‍വനം
വിത കാത്തു നില്‍ക്കുമൊരു വയലിടം
ഓരോരോ പൂമൊട്ടില്‍ ഓരോരോ നീര്‍മുത്തില്‍
വരൂ തോഴരേ...(2)
പരിസരമതിസുഗതം
ആമോദമായ് കളിയ്ക്കാന്‍ കളം കുളിയ്ക്കാം കുളം
പോകാം നമ്മള്‍
ആലോലമായ് കിളിക്കൂട്ടമായ് പോരൂ കൂടെ
പൂങ്കാറ്റിലീ മണിത്താഴ്‌വര ഇലച്ചാര്‍ത്തിനാല്‍ ആടും നേരം
നീര്‍ച്ചാട്ടമായ് മലര്‍മെത്തയില്‍ വീഴാം താഴെ
തൂമഞ്ഞണിപ്പുല്ലുകള്‍ നീളെ താരങ്ങളായ് മിന്നി നിറയ്ക്കെ
സ്നേഹോഷ്മളം സ്വാഗതമരുളുന്നു
എയ് ഹേയ് കൈനീട്ടിയാല്‍ കുമ്പിളില്‍ നിറയെ
തേനൂറിടും മുന്തിരികനിയും ഗ്രാമാന്തരം മാടിവിളിപ്പൂ
നമ്മോടല്ലോ...
Like Our Facebook Fan Page
Subscribe For Free Email Updates
0 Comments:
Post a Comment