ചിത്രം/ആൽബം : എത്സമ്മ എന്ന ആണ്‍കുട്ടി
ഗാനരചയിതാവു് : റഫീക്ക് അഹമ്മദ്
സംഗീതം : രാജാമണി
ആലാപനം : വിജയ് യേശുദാസ്
ശ്വേത മോഹൻ
ഞാനാകെയുലഞ്ഞൂ തരളമായ് പൂത്തുനിറഞ്ഞു
തോഴാ നിന്‍ മണ്‍കുടില്‍ മുന്നിലെ ചെമ്പകച്ചില്ലയില്‍
സ്നേഹസുഗന്ധമായ് നിന്നെത്തലോടുവാന്‍ വന്നു
തോഴീ നിന്‍ കാലടി മാത്രമീ ആയിരം പാടെഴും
പൂഴിയിലിന്നു കണ്ടു.
തോഴീ...തോഴീ...തോഴീ...
പാല്‍ക്കുടമേന്തി മുകിലുകള്‍ മേലെ
മലകള്‍ തന്‍ പടികേറും നേരം
തീരാ ദാഹവുമായി താഴ്‌വര താഴേ
കുളിരിനു കൈനീട്ടും നേരം
നറുമൊഴികള്‍ ചെവികളിലോതി പൊടിമഴതന്‍ കുസൃതികളാടി
തിരുനാള്‍വരവറിയാറായി പ്രിയമൌനമിതലിയാറായി (ഇതിലേ..)
മുറിവുകളില്‍ പാഴ്തരുവിനു പോലും
പ്രണയമാം നീര്‍ത്തുള്ളിയൂറി
ഈയോര്‍മ്മകള്‍ പോലെ മരതക വള്ളികള്‍
നീളുകയായ് പടര്‍ന്നേറാന്‍
മെഴുതിരിതന്‍ പിടയും നാളം നിറമിഴിതന്‍ കതിരായ് വിരിയും
തുടുനെറ്റിയില്‍ കുറിയടയാളം പ്രണയാക്ഷരമായ് വിളങ്ങും
തോഴീ...തോഴീ...നിന്‍ പാതയിലിന്നൊരു പൂമരമായ്
ഞാനാകെയുലഞ്ഞൂ തരളമായ് പൂത്തുനിറഞ്ഞു
തോഴാ നിന്‍ മണ്‍കുടില്‍ മുന്നിലെ ചെമ്പകച്ചില്ലയില്‍
സ്നേഹസുഗന്ധമായ് നിന്നെത്തലോടുവാന്‍ വന്നു
തോഴീ നിന്‍ കാലടി മാത്രമീ ആയിരം പാടെഴും
പൂഴിയിലിന്നു കണ്ടു.
തോഴീ...തോഴീ...തോഴീ...
Like Our Facebook Fan Page
Subscribe For Free Email Updates
0 Comments:
Post a Comment