ചിത്രം/ആൽബം : എത്സമ്മ എന്ന ആണ്‍കുട്ടി
ഗാനരചയിതാവു് : റഫീക്ക് അഹമ്മദ്
സംഗീതം : രാജാമണി
ആലാപനം : അച്ചു രാജാമണി
റിമി ടോമി
കണ്ണാടിച്ചിറകുള്ള കാട്ടുത്തുമ്പി എന്‍ മന്ദാരത്തോട്ടത്തില്‍ കൂട്ടുപോരൂ
മലര്‍ തേനുണ്ടല്ലോ ഇളം കാറ്റുണ്ടല്ലോ
ഇനിവരു കര തളിരിലയില്‍ നീ മയങ്ങി നിന്നാട്ടേ
കണ്ണാടിച്ചിറകുള്ള കാട്ടുത്തുമ്പി എന്‍ മന്ദാരത്തോട്ടത്തില്‍ കൂട്ടുപോരൂ
ചെപ്പടി വിദ്യ വേണ്ട തക്കിടി വേല വേണ്ട
പൊന്‍പട്ടും കെണിവലയും തിരിച്ചറിയാം കൊച്ചേ....(2)
വനദേവത നീയല്ലേ നിന്‍ കാലില്‍ വീണതല്ലേ
നിന്റെ കാതോരം എന്റെ പാട്ട് തേടി വന്നതല്ലേ
നീ ചിരിച്ചറുക്കണ ചാവി നീ പഴത്തിനുള്ളിളെ സൂചി
തൊട്ടലൊട്ടണ ഭാഷ വേണ്ട ചുമ്മാ ചാറിടാതെ പോ...
പിന്നേം കോട്ടിലുള്ളിലോണ്ടിരിക്കും കാട്ടുപൂച്ച ദേണ്ടമെല്ലേ
നാക്കു നീട്ടി മീശകാട്ടി പഞ്ചാരേ..(2)
തംനനനം തനനനനം തംനനനം തം തനനനനം
ചേക്കേറാന്‍ ചില്ല വേണ്ട ചാക്കിട്ടാല്‍ കേറുകേല
നിന്നെക്കാള്‍ വലിയ കല്ലും ഉരുട്ടിടുമീ തുമ്പീ..(2)
അരിപ്രാവുപോലെ മെല്ലെ എന്റെ ചാരുവന്നുകൂടെ
എന്റെ സ്നേഹം ഞാന്‍ നിന്റെ മുന്നില്‍ കോരിച്ചൊരിഞ്ഞില്ലേ
നീ പളപളപ്പുള്ള മോടി നീ വിളഞ്ഞ വയ്യാവേലി
കേട്ടോ പട്ടണജാഡ വേണ്ട വിട്ടോ പമ്മിടാതെ ടാ..
കണ്ടോ പൊന്നുകൊണ്ട് പൂശിവച്ച ഓട്ടു ചെമ്പ് പിച്ചളകള്‍
കാറ്റുകൊണ്ട് ക്ലാവടിച്ചു പുന്നാരേ..(2)
കണ്ണാടിച്ചിറകുള്ള കാട്ടുത്തുമ്പി എന്‍ മന്ദാരത്തോട്ടത്തില്‍ കൂട്ടുപോരൂ
കണ്ണാടിച്ചിറകുള്ള കാട്ടുത്തുമ്പി എന്‍ മന്ദാരത്തോട്ടത്തില്‍ കൂട്ടുപോരൂ
Like Our Facebook Fan Page
Subscribe For Free Email Updates
0 Comments:
Post a Comment