ചിത്രം/ആൽബം : മാണിക്യക്കല്ല്
ഗാനരചയിതാവു് : രമേഷ് കാവിൽ
സംഗീതം : എം ജയചന്ദ്രൻ
ആലാപനം : ദേവാനന്ദ്
മേലേ മാനത്തേ... മൂളക്കം കേട്ടേ...
ചേലോലും കുട്ടിക്കുറുമ്പേ....
ചോലക്കാറ്റിന്റെ ചൂളം വാങ്ങണ്ടേ...
കാണാത്തൊരു തീരം തേടേണ്ടേ....
കണ്ണെത്താദൂരെ മഴവില്ലിന്നും മേലെ
ഒരു പട്ടോലപ്പൂപ്പന്തൽ കെട്ടിയൊരുക്കണ്ടേ..
മേലേ മാനത്തേ... മൂളക്കം കേട്ടേ...
ചേലോലും കുട്ടിക്കുറുമ്പേ....
കുന്നിന്മേലൊരു കുത്തുവിളക്കിൻ ചന്തം കാണണ്ടേ
പൊന്നിൻനൂലുമണിഞ്ഞു ചിരിക്കണ പാടം നോക്കണ്ടേ
പാളേലേറ്റിവലിച്ചിട്ടൊത്തിരി ദൂരം പോവണ്ടേ
പോളപ്പെണ്ണോടൊന്നുപിണങ്ങാൻ കല്ലുപെറുക്കണ്ടേ
വിരിയും നറുമലരിൻ ചിരിയഴകിൽ തെളിനിറയു-
ന്നൊരു ഗ്രാമം കഥകൾ പറയുന്നേരം കാതുകൊടുക്കണ്ടേ
പുതു പയ്യാരക്കൽക്കണ്ടം നുള്ളിയെടുക്കണ്ടേ..
മേലേ മാനത്തേ... മൂളക്കം കേട്ടേ...
ചേലോലും കുട്ടിക്കുറുമ്പേ....
ചോലക്കാറ്റിന്റെ ചൂളം വാങ്ങണ്ടേ...
കാണാത്തൊരു തീരം തേടേണ്ടേ....
മണ്ണിൽപൂത്ത വെയിൽക്കണിയാദ്യം കണ്ണിലുദിക്കെണ്ടേ..
കന്നിനിലാവൊളി കാണാനക്ഷര മുറ്റത്തെത്തെണ്ടേ
മാളോർക്കുള്ളു നിറക്കാനിത്തിരി ന്യായം നേടണ്ടേ
മിന്നും നാക്കില വച്ചുനിറച്ചും നന്മ വെളമ്പണ്ടേ..
കുയിലിൻ നറുമൊഴിയിൽ പൊൻ ഇളനീർ മധു കിനിയുന്നൊരു
നാടൻ പാട്ടുകൾ മൂളും നേരം താളമടിക്കെണ്ടേ
മണിമഞ്ചാടി പൂക്കുടകളെണ്ണി നിറയ്ക്കണ്ടേ...
മേലേ മാനത്തേ... മൂളക്കം കേട്ടേ...
ചേലോലും കുട്ടിക്കുറുമ്പേ....
ചോലക്കാറ്റിന്റെ ചൂളം വാങ്ങണ്ടേ...
കാണാത്തൊരു തീരം തേടേണ്ടേ....
കണ്ണെത്താദൂരെ മഴവില്ലിന്നും മേലെ
ഒരു പട്ടോലപ്പൂപ്പന്തൽ കെട്ടിയൊരുക്കണ്ടേ..
മേലേ മാനത്തേ... മൂളക്കം കേട്ടേ...
ചേലോലും കുട്ടിക്കുറുമ്പേ....
0 Comments:
Post a Comment