ചിത്രം/ആൽബം: ആദാമിന്റെ മകന്‍ അബു
ഗാനരചയിതാവു്: റഫീക്ക് അഹമ്മദ്
സംഗീതം: രമേഷ് നാരായണ്‍
ആലാപനം: സുജാത
മുത്തോലക്കുന്നത്തെ പച്ചോലത്തത്തമ്മ
മുത്തും തേടി നടന്നു
അത്തിമരത്തിന്റെ ചോട്ടിലവൾക്കൊരു
വിത്തു കിട്ടി ഒരു വിത്തു കിട്ടി
മുത്തോലക്കുന്നത്തെ പച്ചോലത്തത്തമ്മ
മുത്തും തേടി നടന്നു
നടന്നൂ... നടന്നു....
നട്ടു നനച്ചു കൊതിച്ചിരുന്നു
കൂടെ പുന്നാരമാരനും കൂട്ടിരുന്നു (2)
ഓരില ഈരില താളു വന്നു
ഓരോ കിനാവും വിരിഞ്ഞു
മുത്തോലക്കുന്നത്തെ പച്ചോലത്തത്തമ്മ
മുത്തും തേടി നടന്നു
നടന്നൂ... നടന്നു....
കുഞ്ഞിച്ചിറകുകൾ നീരിൽ മുക്കി
ചെന്നു നനച്ചു ചെടി വളർന്നു
തിങ്കളും താരകവും ചായുറങ്ങും
പച്ചിലക്കൂടാരമായി...
മുത്തോലക്കുന്നത്തെ പച്ചോലത്തത്തമ്മ
മുത്തും തേടി നടന്നു
നടന്നൂ...
അത്തിമരത്തിന്റെ കൊമ്പത്ത്
കൊച്ചിളംകൂടൊന്നു കൂട്ടാൻ
തത്തകൾ രണ്ടാളും ചെന്നപ്പോൾ
പുത്തരിനെല്ലുമായ് വന്നപ്പോൾ
പൂവില്ല കായില്ലിലകളില്ലാ
അത്തിയിലൊത്തിരി പോടു മാത്രം
അത്തിയിലൊത്തിരി പോടു മാത്രം
(മുത്തോലക്കുന്നത്തെ .....)
Like Our Facebook Fan Page
Subscribe For Free Email Updates
0 Comments:
Post a Comment