ചിത്രം :ഒരു നുണക്കഥ
രചന : റോയ് പുരമാടം
സംഗീതം : മിഥുന്‍ ഇസ്വോര്‍
പാടിയത് :കെ ജെ യേശുദാസ്
പൊന്നേ നിന്നോര്‍മ്മകളില്‍ പാടാമൊരു ഗാനം ഞാന്‍
അറിയുമോ ഈ സംഗീതം...
അലിയുമോ എന്‍ നെഞ്ചോരം(പൊന്നേ...)
മഞ്ഞുമൂടുമീ...കുന്നിറങ്ങി നീ...
പൊന്നു പൂത്തപോല്‍ ....പെയ്തിറങ്ങിയോ....
മഞ്ഞുമൂടുമീ ...കുന്നിറങ്ങി നീ...
പൊന്നു പൂത്തപോല്‍....പെയ്തോ എന്നില്‍ നീ...
(പൊന്നേ നിന്നോര്‍മ്മകളില്‍....)
ആ....ആ...ആ...ആ....
പതിവായി ഞാന്‍ പടിവാതിലില്‍
നിനക്കായി മിഴി നീട്ടി അകലങ്ങളില്‍
പൊന്‍ തൂവലാല്‍ നിന്‍ മലർച്ചില്ലയില്‍
അറിയാതെ ഞാന്‍ തീര്‍ത്ത കളിവീട്ടിലും
മാരിവില്‍ വീണ്ടും മറയുന്നതെന്തേ
നനവാര്‍ന്ന മൌനം നിറയുന്നുവോ
കരളിലെയിഴകളിലൊഴുകിവരുന്നതു നീയല്ലേ ....
കനകനിലാവിന്‍ തേരുതെളിക്കുവതാരോ....
പൊന്നേ നിന്നോര്‍മ്മകളില്‍ പാടാമൊരു ഗാനം ഞാന്‍
അറിയുമോ ഈ സംഗീതം...അലിയുമോ എന്‍ നെഞ്ചോരം
ഹിമബിന്ദുപോൽ കുളിര്‍ നെറ്റിയില്‍
പ്രിയമോടെ ചാർത്തിച്ചു മൃദുചുംബനം
അകലുന്നുവോ നിന്‍ കാലൊച്ചയും
ആത്മാവില്‍ നീ തന്ന പുളകങ്ങളും
പൊയ്പ്പോയ രാവും നീയാം നിലാവും
നീറുമെന്‍ നെഞ്ചില്‍....തഴുകുന്നുവോ...
കരിമിഴിയഴകിനൊരഞ്ജനമെഴുതിയതാരാരോ...
ചന്ദനഗന്ധമണിഞ്ഞുവരുന്നതു നീയോ.....
പുതു പൂങ്കാറ്റോ.........
(പൊന്നേ നിന്നോര്‍മ്മകളില്‍....)
0 Comments:
Post a Comment