ചിത്രം :ഒരു നുണക്കഥ
രചന : റോയ് പുരമാടം
സംഗീതം : മിഥുന്‍ ഇസ്വോര്‍
പാടിയത് : വി ശ്രീകുമാര്‍ ,സാധന സര്‍ഗം
ജുംത ജുംതനന| ജുംത ജുംതനന| ജുംത ജുംതനന| ജുംത (4)
പൊന്മുളംതണ്ടിലുമ്മനല്‍കുന്ന കുഞ്ഞിളം കാറ്റു നീയേ
കതിരു കൊയ്യുന്ന വയലു നീന്തിയീ കവിളിലുമ്മ താ കാറ്റേ
കളകളംപാടുമോളം കവിതയായ് നിന്‍ മൊഴി
മിഴികളില്‍ നീലവാനം തളിരിടും മോഹവും
മകരമഞ്ഞിന്റെ കുളിരണിഞ്ഞു നീ അരികില്‍ വാ ശാരികേ
നീലരാവിന്റെ കൈകളില്‍ പൂത്ത പാതിരാപ്പൂവുപോല്‍
അഴകിന്റെ തേരേറി വാ....
പൊന്മുളംതണ്ടിലുമ്മനല്‍കുന്ന കുഞ്ഞിളം കാറ്റു നീയേ
കതിരു കൊയ്യുന്ന വയലു നീന്തിയീ കവിളിലുമ്മ താ കാറ്റേ....
കനവുറങ്ങുമീ പൂമുഖത്തു കണിമലരുപോലെ വിരിയൂ
മൂകമാമെന്റെ കരളിനുള്ളില്‍ മഴവില്ലു പോലെ നിറയൂ..
(ഹാ....കനവുറങ്ങുമീ ..)
പനിനീരു പെയ്യും രാവിന്റെ മാറില്‍
നിറദീപമായ് തെളിയുന്നു സ്നേഹം
മോഹമിനി മനസ്സിലുണർന്നൊരീണമാകവേ
മൌനമിനി മറന്നു രാഗമായ് വാ.....
പൊന്മുളംതണ്ടിലുമ്മനല്‍കുന്ന കുഞ്ഞിളം കാറ്റു നീയേ
കതിരു കൊയ്യുന്ന വയലു നീന്തിയീ കവിളിലുമ്മ താ കാറ്റേ....
ഓ...ലോലമാമെന്റെ ഹൃദയ തന്ത്രിയില്‍
രാഗമാകുമോ....നീ.....
മധു നിറഞ്ഞൊരീ ചഷകമിന്നു ഞാന്‍
പ്രിയനുമാത്രമേകാം..(ഓ....ലോലമാമെന്റെ...)
മലരിന്റെ മാറിൽ തൂമഞ്ഞു പോലെ
കുളിരേകി വാ നീ....അനുരാഗമേകി...
കണ്‍കളതിലൊളിഞ്ഞ രഹസ്യമോ ചൊല്ലു നീ...
പൂത്താലിയണിഞ്ഞു ചാരെ നീ.....
(പൊന്മുളംതണ്ടിലുമ്മനല്‍കുന്ന....)
Like Our Facebook Fan Page
Subscribe For Free Email Updates
0 Comments:
Post a Comment