ചിത്രം :മിഥുനം
രചന : ഓ എന്‍ വി കുറുപ്പ്
സംഗീതം :എം ജി രാധാകൃഷ്ണന്‍
പാടിയത് :കെ എസ് ചിത്ര
ഞാറ്റുവേലക്കിളിയേ നീ പാട്ടുപാടിവരുമോ
കൊന്നപൂത്തവഴിയിൽ പൂവെള്ളുമൂത്തവയലിൽ
കാത്തുനിൽപ്പുഞാനീ പുത്തിലഞ്ഞിച്ചോട്ടിൽ തനിയേ
(ഞാറ്റുവേലക്കിളിയേ)
അണയൂ നീയെന്നമ്പിളീ കുളിരുചൊരിയുമഴകായ് വരൂ
മുകിലിൻ ചേലത്തുമ്പിലായ് അരിയ കസവുമലർതുന്നിവാ
താഴമ്പൂവിനുള്ളിൽ താണിറങ്ങും കാറ്റുറങ്ങവെ..(2)
കദളീ കുളിർന്നീ തിരിയിൽ ശലഭമിതണയേ..
(ഞാറ്റുവേലക്കിളിയേ)
പുഴയിൽ നിൻ പൊന്നോടമോ അലകൾ തഴുകുമരയന്നമായ്
അതിൻ നിൻ ഗാനം കേൾക്കയോ
മധുരമൊഴികൾ നുര ചിന്നിയോ
മഞ്ഞിൻ നീർക്കണങ്ങൾ മാറിലോലും പൂവുണർന്നിതാ (2)
വരുമോ കനിവാർന്നൊരുനാൾ പ്രിയതമനിതിലേ
(ഞാറ്റുവേലക്കിളിയേ)
0 Comments:
Post a Comment