ചിത്രം/ആൽബം: കലക്ടർ
ഗാനരചയിതാവു്: ഗിരീഷ് പുത്തഞ്ചേരി
സംഗീതം:കെ രഘുകുമാർ
ആലാപനം:കെ ജെ യേശുദാസ്
മായും മായാമേഘങ്ങളേ
മണ്ണില്‍ പൊഴിയും മാമ്പൂക്കളേ(മായും)
നീറും നോവിന്‍ വേര്‍പാടുമായ്
നിഴല്‍ പോലെ നില്‍പ്പാണ് ശ്യാമയാമം
നിന്നോടു പ്രിയമാര്‍ന്ന മൂകയാമം
(മായും)
പൂവാങ്കുരുന്നായ് പുഴയോരമന്നും
പുലരും നിലാവായ് ഒളിച്ചു നമ്മള്‍
കാതില്‍ കടുക്കന്‍ കണ്ണാടി സൂര്യന്‍
ചിരിതന്‍ ചിലമ്പില്‍ മണിമുത്തു നാം
രാവുറങ്ങും നേരമോ പേടിയെല്ലാം മാറുവാന്‍
രാമനാമ കീര്‍ത്തനം നാം (രാവുറങ്ങും)
(മായും)
അച്ഛന്‍ വിരല്‍ത്തുമ്പില്‍ നാരായമായി
അമ്മയോ നെയ്ത്തിരി നാളമായി
വെയിലില്‍ വിയര്‍ക്കുമ്പോള്‍ പനിനീരു പെയ്യും
ഇളനീര്‍ക്കിനാവിന്‍ നറുതുള്ളിയായി
കാനല്‍ വഴിയോരമീ കാത്തിരിപ്പു മാത്രമോ
കാലടികള്‍ നേര്‍ത്തു പോകെ (കാനല്‍)
(മായും)
0 Comments:
Post a Comment