ചിത്രം :ഫിലിം സ്റ്റാര്‍
രചന : സച്ചിദാനന്ദൻ പുഴങ്കര
സംഗീതം : വിജയന്‍ പൂഞ്ഞാര്‍
പാടിയത് : കെ ജെ യേശുദാസ്
കളി പറഞ്ഞാലും ഇനി കുളിരു കോരൂല്ലേ
കിളി ചിലച്ചാലും അതു കവിതയാവൂല്ലേ..
കാതരേ നിന്‍ നീലമേഘം പീലി ചൂടി നാണമോടെ
ലോലമായ് ആലോലമായ്..
മഴയിലാടൂല്ലേ ഇനി മനസ്സു നനയൂല്ലേ...
നീരാടി മാതളപ്പൂവിതാ മഴയില്‍ രാവിലെ
കാണാതെ കാണുമോ നീ ഒരേ വെയിലിന്‍ ചില്ലയില്‍
തേനുലാവും പോലെ.. മാരിവില്ലു പോലെ..
ദൂരെ ദൂരെ വീശും ചാമരങ്ങള്‍ പോലെ..
പ്രണയഭാസുരമനഘചാരുതമെരിയുമൊരു നവഭാവം...
കളി പറഞ്ഞാലും ഇനി കുളിരു കോരൂല്ലേ...
തേടാതെ തേടിയോ നീ ചെരാതുഴിയും സന്ധ്യയെ
രാവായി ആതിരത്തൂനിലാവണിയൂ തിങ്കളേ..
പ്രേമരാഗം മൂളും വീണയാകുമോ നീ
ജീവഗാനം തേടും ഈണമാകുമോ..
ഹൃദയ മോഹന മധുര മായിക തരള സ്വരഗതിയാകൂ...
കളി പറഞ്ഞാലും ഇനി കുളിരു കോരൂല്ലേ
കിളി ചിലച്ചാലും അതു കവിതയാവൂല്ലേ
കാതരേ നിന്‍ നീലമേഘം പീലി ചൂടി നാണമോടെ
ലോലമായ് ആലോലമായ്..
മഴയിലാടൂല്ലേ ഇനി മനസ്സു നനയൂല്ലേ...
ങ്ങും... ങ്ങും...
Like Our Facebook Fan Page
Subscribe For Free Email Updates
0 Comments:
Post a Comment