ചിത്രം :കുടുംബശ്രീ ട്രാവത്സ്
രചന : ശരത് വയലാര്‍
സംഗീതം : ബിജിബാല്‍
പാടിയത് : വിജയ് യേശുദാസ്,ഗണേഷ് സുന്ദരം,ജയരാജ്,കെ ജെ ചക്രപാണി,ഡോ.രശ്മി മധു
ശുഭദിനം ശുഭാരംഭം ശുഭയാത്രാ മംഗളം
ശുക്രദശയോ ശുഷ്കമാകാതെ ശുദ്ധമാകട്ടെ ജീവിതം
തപ്പും തകിലടി പെരുകും അപ്പം കൊതി കൊടികയറും
ചങ്കിൽ പുതു പടയണി വന്നില്ലേ (2)
ദൂരെ എങ്ങെങ്ങോ പൂരം കൊണ്ടാടും തീരം തേടി പോകുന്നല്ലേ
തോരാതെൻ ചുണ്ടിൽ പുഞ്ചിരി വാരിച്ചൂടി കൊഞ്ചും സുന്ദരി
മാടിവിളിയ്ക്കുന്നക്കരെയക്കരെ മത്തുപിടിച്ചു കെടച്ചൊരു നെഞ്ചിൽ
(തപ്പും തകിലടി ....)
കടമിഴിയിൽ തിരി തെളിയെ കരളൊരു മിഴാവായ് മീട്ടീ ഞാൻ
കടമിഴിയിൽ തിരി തെളിയെ കുളിരെഴുമരങ്ങായ് മാറീ ഞാൻ
കവിളൊന്നു ചുവന്നൊരു പൂവാൽ മകരന്ദം നൽകുക നിറയെ
കവിളൊന്നു ചുവന്നൊരു പൂവെൻ മകരന്ദം വാങ്ങുക തനിയെ
തകതിത്തെയ് തകതിത്തിത്തെയ് തകതിത്തെയ് തകതിത്തിത്തെയ്
കരുമാടിച്ചുണ്ടൻ വെന്നും പോലെ പായുന്നുവോ മനസാകെ
തോരാതെന്നും ചുണ്ടിൽ പുഞ്ഞിരി വാരിച്ചൂടി കൊഞ്ചും സുന്ദരി
മാടിവിളിക്കുന്നക്കരെയക്കരെ മത്തുപിടിച്ചു പിടച്ചൊരു നെഞ്ഞിൽ
തകിലടി പെരുകും കൊതികൊടി കയറും
പഴമനസ്സിൻ ഇടവഴിയിൽ മധുരിതവസന്തം കണ്ടു ഞാൻ
പഴമനസ്സിൻ തളികയിതിൽ പലപല സുഗന്ധം മീട്ടീ ഞാൻ
കസവൊന്നു തിളങ്ങി മിനുങ്ങും കനവെല്ലാം കണ്ടതു വെറുതെ
കനവിന്റെ പടിപ്പുരവാതിൽ അടയുന്നു ജാലക വഴിയെ
തകതിത്തെയ് തകതിത്തിത്തെയ് തകതിത്തെയ് തകതിത്തിത്തെയ്
കനവെല്ലാം നേടാനായാൽപ്പിന്നെ ഈ ജന്മമോ പതിരല്ലേ
തോരാതെന്നും ചുണ്ടിൽ പുഞ്ചിരി വാരിച്ചൂടി കൊഞ്ചും സുന്ദരി
മാടിവിളിക്കുന്നക്കരെയക്കരെ മത്തുപിടിച്ചു പിടച്ചൊരു നെഞ്ചിൽ
തപ്പും തകിലടി പെരുകും അപ്പം കൊതി കൊടി കയറും ചങ്കിൽ
പുതുപടയണി വന്നില്ലേ
0 Comments:
Post a Comment