Download Now
ചിത്രം/ആൽബം: വയലിൻ
ഗാനരചയിതാവു്: റഫീക്ക് അഹമ്മദ്
സംഗീതം: ബിജി ബാൽ
ആലാപനം: ടി ആർ സൌമ്യ
ചിറകു വീശി അകലുമേതോ
പറവ പോലെ പകലൊളി മായുകയായ്
വിജനതേ ഇനിയുമെന്നിൽ
വയലിൻ സിരകൾ ഉണരുമോ വെറുതേ
ഓർമ്മകൾ മറവികൾ ജാലകവിരികളിൽ നിഴലായിളകുന്നു
മൗനമുടഞ്ഞൊരു മൺപാവകൾ പോൽ അരികിലുറങ്ങുന്നു
എവിടെയോ ഇലകൾ തോറും ശിശിര രാവിൻ മിഴിനീരടരുന്നു
ഏകാകികയുടെ ആഴമുറഞ്ഞൊരു കടലിൻ വിരിമാറിൽ
സ്വപ്നത്തിന്റെ മുകിൽ ചിറകുള്ളൊരു കപ്പലണഞ്ഞു
വിവശമീ ഇരുളിലൂറും ഹിമകണങ്ങൾ പകലിൽ മാഞ്ഞിടുമോ
(ചിറകു വീശി..)
Like Our Facebook Fan Page
Subscribe For Free Email Updates
0 Comments:
Post a Comment