ചിത്രം/ആൽബം: സാൾട്ട് ആന്റ് പെപ്പർ
ഗാനരചയിതാവു്: റഫീക്ക് അഹമ്മദ്
സംഗീതം: ബിജി ബാൽ
ആലാപനം: പി ജയചന്ദ്രൻ
നേഹ എസ് നായർ
പ്രേമിക്കുമ്പോൾ നീയും ഞാനും നീരിൽ വീഴും പൂക്കൾ
ഓളങ്ങൾ തൻ ഏതോ തേരിൽ..
പകലറിയാതിരവറിയാതൊഴുകുകയല്ലോ... അലയുകയല്ലോ..
പ്രണയമേ നീ... മുഴുവനായി... മധുരിതമെങ്കിലും
എരിയുവതെന്തേ.. സിരയിലാകേ.. പരവശമിങ്ങനെ
ഒരുമലരിതളാൽ മലർവനി തീർക്കും വിരഹനിലാവായ്
മരുവും തീർക്കും പ്രേമം
(പ്രേമിക്കുമ്പോൾ നീയും ഞാനും നീരിൽ വീഴും പൂക്കൾ)
ഹൃദയമേ നീ ... ചഷകമായി.. നുരയുവതെന്തിനോ
ശലഭമായ് ഞാൻ... തിരിയിൽ വീഴാൻ..
ഇടയുവതെന്തൊനോ...
നിഴലുകൾ ചായും.. സന്ധ്യയിലാണോ
പുലരിയിലാണോ ആദ്യം കണ്ടു നമ്മൾ!
പ്രേമിക്കുമ്പോൾ നീയും ഞാനും നീരിൽ വീഴും പൂക്കൾ
ഓളങ്ങൾ തൻ ഏതോ തേരിൽ..
പകലറിയാതിരവറിയാതൊഴുകുകയല്ലോ... അലയുകയല്ലോ
Like Our Facebook Fan Page
Subscribe For Free Email Updates
0 Comments:
Post a Comment