ചിത്രം :ഹിസ് ഹൈനസ്സ് അബ്ദുള്ള
രചന : കൈതപ്രം
സംഗീതം :രവീന്ദ്രൻ
പാടിയത് : കെ ജെ യേശുദാസ്
പ്രമദവനം വീണ്ടും ഋതുരാഗം ചൂടി
പ്രമദവനം വീണ്ടും ഋതുരാഗം ചൂടി
ശുഭസായാഹ്നം പോലെ
ശുഭസായാഹ്നം പോലെ
തെളിദീപം കളിനിഴലിൻ കൈക്കുമ്പിൾ നിറയുമ്പോൾ
എൻ.....പ്രമദവനം വീണ്ടും ഋതുരാഗം ചൂടി
എതേതോ കഥയിൽ
സരയുവിലൊരു ചുടുമിഴിനീർക്കണമായ് ഞാൻ
എതേതോ കഥയിൽ
സരയുവിലൊരു ചുടുമിഴിനീർക്കണമായ് ഞാൻ
കവിയുടെ ഗാനരസാമൃതലഹരിയിലൊരു
നവകനകകിരീടമിതണിയുമ്പോൾ.....ഇന്നിതാ......
പ്രമദവനം വീണ്ടും ഋതുരാഗം ചൂടി
എതേതോ കഥയിൽ
യമുനയിലൊരു വനമലാരായ് ഒഴുകിയ ഞാൻ
എതേതോ കഥയിൽ
യമുനയിലൊരു വനമലാരായ് ഒഴുകിയ ഞാൻ
യദുകുല മധുരിമ തഴുകിയ മുരളിയിൽ
ഒരുയുഗസംക്രമഗീതയുണർത്തുമ്പോൾ..ഇന്നിതാ..
പ്രമദവനം വീണ്ടും ഋതുരാഗം ചൂടി
പ്രമദവനം വീണ്ടും ഋതുരാഗം ചൂടി
ശുഭസായാഹ്നം പോലെ
ശുഭസായാഹ്നം പോലെ
തെളിദീപം കളിനിഴലിൻ കൈക്കുമ്പിൾ നിറയുമ്പോൾ
എൻ.....പ്രമദവനം വീണ്ടും ഋതുരാഗം ചൂടി
Like Our Facebook Fan Page
Subscribe For Free Email Updates
0 Comments:
Post a Comment