ചിത്രം : നായിക
രചന : ശ്രീകുമാരന്‍ തമ്പി
സംഗീതം :എം കെ അര്‍ജ്ജുനന്‍
ആദ്യരാഗ ശ്യാമപയോധരനേ
ആത്മരാഗ യാമ സരോരുഹമേ
മാധവ യമുനയിൽ മുങ്ങി നീരാടി മാമയിൽ പീലി ചൂടി
ഇനി നീ വരുമോ മദനമിഥുന വദനാ
(ആദ്യരാഗ......)
കാണാം കാളിന്ദിയോളം പോലതിലോലം തൊട്ടുണർത്തി
കേൾക്കാം പല്ലവി മൂളൂം മുരളികയാലേ വിളിച്ചുണർത്തി
കണ്ണനായെന്നിൽ നീയിന്നു വന്നൂ കൺതടത്തിന്നും കാമന കണ്ടു
നിൻ ലീലകൾ എൻ മേനിയിൽ ചാർത്തുന്നുവോ ഗോരോചനം
ആലില കൺകളിലെ അഞ്ജനം
(ആദ്യരാഗ......)
ചോരാ നന്ദകിശോരാ രാധിക നിന്നാരാധിക ഞാൻ
മീര നാദസമീരാ തേരു തെളിക്കും സാരഥി നീ
നന്ദിനി മേട്ടിൻ സാരംഗിയായ് ഞാൻ
ശംഖു തലോടും സാഗരമായ് നീ
പ്രാണന്റെ മൺ തീരങ്ങളീൽ നീയെന്റെ മഞ്ജീര സ്വരം
ജന്മാന്തരങ്ങളിലെ പ്രണയം
(ആദ്യരാഗ......)
0 Comments:
Post a Comment