ചിത്രം :ആക്രമണം
രചന :ശ്രീകുമാരന്‍ തമ്പി
സംഗീതം :ശ്യാം,
പാടിയത് :കെ ജെ യേശുദാസ്,എസ് ജാനകി
(പു) ഓഹോഹോ ഓ...
(പു) തനനാ തനാ തനാ നാ..
(സ്ത്രീ) തെയ്യാരേ തെയ്യാ
(പു) ദനനാ ദാനാ തനാ നാ..
(സ്ത്രീ) തെയ്യാരേ തെയ്യാ
(പു) മുത്തുക്കുടയേന്തി മൂവന്തിയും വന്നു
ചിത്തിരപ്പൂ മാനം ചുവന്നു
(സ്ത്രീ) തെയ്യാരേ തെയ്യാ
കായലോളം പാടി മകരമാമ്പൂവേ
കാറു കൊണ്ടാല്‍ കരിയുമല്ലോ നീ
(പു) ഓ ദെയ്യാരേ ദെയ്യാ
(പു) കണ്ണുകളില്‍ കണ്ണുനീര്‍ താനോ പാടിയ
കരളുകള്‍ ചുരത്തിയ തേനോ ഓമലേ
കണ്ണുകളില്‍ കണ്ണുനീര്‍ താനോ വീണ്ടും
കരളുകള്‍ ചുരത്തിയ തേനോ ഓ ആരോമലേ
(സ്ത്രീ) തിരകള്‍ താളം തുള്ളുന്നു പഴയ രാഗം പാടുന്നു (2)
കണ്ണുകളില്‍ കണ്ണുനീര്‍ താനോ പാടിയ
കരളുകള്‍ ചുരത്തിയ തേനോ
(പു) ഓമലേ
(പു) കരിഞ്ഞ പൂക്കള്‍ കരയും ചില്ലയില്‍ വീണ്ടും
പുതിയ കലിക തുടിയ്ക്കുകില്ലയോ
(കരിഞ്ഞ പൂക്കള്‍ )
(സ്ത്രീ) സന്ധ്യാ രാഗം.. ഓ... അ...
സന്ധ്യാ രാഗം മാഞ്ഞു പോയാലും നാളെ
പുതിയരാഗം പടരുകില്ലയോ
(പു) മനസ്സു പൂക്കള്‍ കോര്‍ക്കുന്നു
(സ്ത്രീ) മറന്നതെല്ലാം ഓര്‍ക്കുന്നു
(പു) മനസ്സു പൂക്കള്‍ കോര്‍ക്കുന്നു
(സ്ത്രീ) മറന്നതെല്ലാം ഓര്‍ക്കുന്നു
(പു) കണ്ണുകളില്‍ കണ്ണുനീര്‍ താനോ പാടിയ
കരളുകള്‍ ചുരത്തിയ തേനോ ഓമലേ
(സ്ത്രീ) കണ്ണുകളില്‍ കണ്ണുനീര്‍ താനോ വീണ്ടും
കരളുകള്‍ ചുരത്തിയ തേനോ
(പു) ഓമലേ
0 Comments:
Post a Comment