ചിത്രം :ആക്രമണം
രചന :ശ്രീകുമാരന്‍ തമ്പി
സംഗീതം :ശ്യാം,
പാടിയത് :പി ജയചന്ദ്രൻ,ജോളി ഏബ്രഹാം,ഷെറിൻ പീറ്റേഴ്സ്,കോറസ്
ഓടും തിര ഒന്നാം തിര
അന്നം തിര പൊന്നും തിര
ഒരു തിരമാലയിൽ കുളിച്ചു വന്നു
നക്ഷത്രപ്പൂവെളിച്ചം
ക്രിസ്മസ്സിൻ പൊൻ വെളിച്ചം
പാരിൽ വന്നു പാപഭാരം തീർക്കാൻ
പണ്ടീ നാളിൽ ദേവൻ യേശുബാലൻ
(ഓടും തിര...)
ബെത്‌ലഹേമിലുള്ള പുൽത്തൊഴുത്തിലിന്നാൾ
ജാതനായ് ഉണ്ണിയേശു
സ്വർഗ്ഗ മണിമണ്ഡപം വിട്ടു മണ്ണിൽ വന്നവൻ
കന്യകാമേരി തൻ പുണ്യതനയനായ്
നക്ഷത്ര പൂ വെളിച്ചം
ക്രിസ്മസ്സിൻ പൊൻ വെളിച്ചം
(ഓടും തിര...)
കാതോർത്തു നിൽക്കാം കാറ്റുപോലുമിന്ന്
നാഥന്റെ സങ്കീർത്തനം
ദുഃഖിതർക്കു മോചനം ശിക്ഷിതർക്കു മോചനം
തൻ നിണം ചൊരിഞ്ഞവൻ
ത്യാഗമൂർത്തിയായ്
നക്ഷത്ര പൂ വെളിച്ചം
ക്രിസ്മസ്സിൻ പൊൻ വെളിച്ചം
(ഓടും തിര...)
0 Comments:
Post a Comment