ചിത്രം :ആക്രമണം
രചന :ശ്രീകുമാരന്‍ തമ്പി
സംഗീതം :ശ്യാം,
പാടിയത് :എസ് ജാനകി
പീതാംബരധാരിയിതാ
വരവായ് പ്രിയതോഴി
പൂർണ്ണേന്ദു നിൻ സഖിയായി
നവമാലിക വിതറി
(പീതാംബര..)
കാർ കൊണ്ടലും നിന്നിണ്ടലും
പെയ്തു പെയ്തു മാഞ്ഞു
പൂവിട്ട തരുവിൻ നെഞ്ചിൽ
പൂവള്ളികൾ ചാഞ്ഞു
പൂന്തെന്നൽ ചിലങ്കകളെ
പുൽകീ വേണുനാദം
(പീതാംബര..)
കാളിന്ദിയും നുന്നുള്ളവും
ഓളം തല്ലിയൊഴുകും
മാകന്ദ മലർവിരിയായ്
നിൻ മാറിടമൊരുങ്ങും
രാജീവ നയനനതാ
രാധികേ നിൻ സുകൃതം
(പീതാംബര..)
0 Comments:
Post a Comment