ചിത്രം :ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട്
രചന : റഫീക്ക് അഹമ്മദ്
സംഗീതം :ലീല ഗിരീഷ് കുട്ടൻ
പാടിയത് :വിജയ് യേശുദാസ്
സായാഹ്നമേഘം പോലെ നീ പോകൂ
നാളത്തെ വാനം കാണാനായ്
രാവിന്റെ കണ്ണീർമുത്തായ് നീ മായൂ
കാലത്ത് വീണ്ടും പൂക്കാനായ്
ഇരുവഴി പിരിയുകയോ മിഴിയിണ നനയുകയോ
ഇരുവഴി പിരിയുകയോ മിഴിയിണ നനയുകയോ
സായാഹ്നമേഘം പോലെ നീ പോകൂ
നാളത്തെ വാനം കാണാനായ്
രാവിന്റെ കണ്ണീർമുത്തായ് നീ മായൂ
കാലത്ത് വീണ്ടും പൂക്കാനായ്
മൂകാംബരം ഏകാകിയായ് ശോകാർദ്രമായ് കാതോർക്കയായ്
മൃദുപദ സ്വരജതികൾ അനുപമ സ്വരജതികൾ
മൃദുപദ സ്വരജതികൾ അനുപമ സ്വരജതികൾ
രാവേറെയായ് തൈമുല്ല തൻ പൂക്കാലവാസം തീരാറായ്
ഈറൻ നിലാ കൺപീലിയിൽ തൂമഞ്ഞുനീരും മായാറായ്
പൂവണിരാവിതു മായുകിലും ഓർമ്മയിൽ പൂമണമായുണരും
രാക്കിളി പാടി മറഞ്ഞാലും കാതിലതിൻ സ്വരമധു നിറയും
പാതിയിലീ രാവിൻ സൗരഭം മായുമ്പോൾ
പാതിരാക്കാറ്റിന്റെ ഓർമ്മയിൽ ചൂടാമോ
ആരുമേ കാണാത്തൊരുൾത്തടം പൂകാമോ
ഓരങ്ങളിൽ കൈനീട്ടവേ ഹേമന്തമെന്തോ തന്നേ പോയ്
നീളെ വെയിൽ വീഴും പകൽ നേരത്തതെങ്ങോ മാഞ്ഞേ പോയ്
പൂമണിനീരിതു മായുകിലും നീരുറവായ് മരുഭൂമികളിൽ
കാനനവീഥിയിൽ വീഴുകിലും പൂവിതളായ് നിലാവലകൾ
തേടിയതെന്തേ ഈ കാറ്റിന്റെ കൈക്കുമ്പിൾ
തീരാതെ ആത്മാവിൻ ദാഹങ്ങൾ നീളുന്നു
തോരാതെ ഏകാന്തം ചില്ലകൾ പെയ്യുന്നു
ഇരുവഴി പിരിയുകയോ മിഴിയിണ നനയുകയോ
ഇരുവഴി പിരിയുകയോ മിഴിയിണ നനയുകയോ
സായാഹ്നമേഘം പോലെ നീ പോകൂ
നാളത്തെ വാനം കാണാനായ്
രാവിന്റെ കണ്ണീർമുത്തായ് നീ മായൂ
കാലത്ത് വീണ്ടും പൂക്കാനായ്
മൂകാംബരം ഏകാകിയായ് ശോകാർദ്രമായ് കാതോർക്കയായ്
മൃദുപദ സ്വരജതികൾ അനുപമ സ്വരജതികൾ
0 Comments:
Post a Comment