ചിത്രം :ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട്
രചന : സന്തോഷ് വര്‍മ്മ
സംഗീതം :ലീല ഗിരീഷ് കുട്ടൻ
പാടിയത് :അഫ്‌സല്‍
ഏഹേ ഹേഹേ ഹേഹേ പുലരൊളി വിതറിയ പാതയോ
ഏഹേഹേ ഹേഹേ പുതുമലരിതളൊരു വീഥിയോ
പൂവിൽ വീഴുമീ മഞ്ഞിൻ തുള്ളികൾ
താഴോട്ടങ്ങനെ വേരിൽ ചെല്ലുമോ
വിണ്ണിൻ വിസ്മയം തീരും മാത്രയിൽ
മണ്ണിൻ മാറിലെ നേരിൽ ചേരുമോ
പോരാമോ കാറ്റേ പോരാമോ കൂടെ
ആരാരും കാണാ മലയോര പൂങ്കാവിൽ
തന്താനേ താനേ താനേ തന്താനേ
തക തന്താനേ താനേ താനേ താനാനേ (2)
കണ്ണാടിഗോപുരം ചിന്നുന്നു പിന്നിലായ്
ഇന്നേതു ലോകം തേടി നാം ദൂരെ
സ്നേഹാർദ്രമായിതാ കാക്കുന്നു നമ്മളെ
ഗ്രാമാന്തരംഗം നാട്ടുമാവിൻ ചോട്ടിൽ
പിന്നിൽ തള്ളി പോരൂ മണ്ണിൽ മൂളി പോരൂ
ഉള്ളിൽ തിങ്ങും പേടിക്കാലം (2)
ഓ പോയ് മഞ്ഞുകാലം ഇനിയല്ലോ പൂക്കാലം
പോയ് മഞ്ഞുകാലം ഇനിയല്ലോ പൂക്കാലം
തന്താനേ താനേ താനേ തന്താനേ
തക തന്താനേ താനേ താനേ താനാനേ (2)
നെഞ്ചോട് ചേർത്തിടാം തെന്നുന്ന നന്മകൾ
എന്നെന്നുമുള്ളിൽ വേണമീ നാളം
ആഷാഡ മേഘമേ തൂകാവൂ ഞങ്ങൾ തൻ
ആത്മാവു തോറും സ്നേഹാംശുധാര
എന്നും വിണ്ണിൽ മിന്നും വെള്ളിത്താരം പോലെ
ഉള്ളിൽ തിങ്ങും ജീവോന്മാദം (2)
പോയ് മഞ്ഞുകാലം ഇനിയല്ലോ പൂക്കാലം
പോയ് മഞ്ഞുകാലം ഇനിയല്ലോ പൂക്കാലം
തന്താനേ താനേ താനേ തന്താനേ
തക തന്താനേ താനേ താനേ താനാനേ (2)
(ഏഹേഹേഹേഹേഹേ പുലരൊളി വിതറിയ ...)
0 Comments:
Post a Comment