ചിത്രം/ആൽബം:ആകാശഗംഗ
ഗാനരചയിതാവു്:എസ് രമേശന്‍ നായര്‍
സംഗീതം:ബേണി ഇഗ്നേഷ്യസ്
ആലാപനം:കെ ജെ യേശുദാസ്,കെ എസ് ചിത്ര
വൈകാശിത്തിങ്കളിറങ്ങും വൈഡൂര്യക്കടവിൽ
കുളിച്ചെത്തിയില്ലേ ഇനി ഈറൻ മാറി കൂടെ പോരൂ
മുഴുക്കാപ്പു ചാർത്തീ നിന്നെ ദേവീശില്പമായൊരുക്കാം ഞാൻ
(വൈകാശി..)
മണ്ണും വിണ്ണും മാറിൽ തിങ്ങും മണിച്ചിപ്പിയിൽ
മഴത്തുള്ളി മുത്താവില്ലെ മറക്കാത്ത കണ്ണീരല്ലെ
കണ്ണും ചിമ്മി കാവൽ നിൽക്കും കളിത്താരകൾ
വിളിക്കുന്നു കോലോത്തമ്മേ വിളക്കായ് വരൂ
നിനക്കെൻ ചന്ദന ദീപം പുതയ്ക്കാൻ കുങ്കുമരാഗം
ഉറങ്ങാൻ സംഗമഗീതം ഉഷസ്സോ മംഗളദീപം
മൂന്നും കൂട്ടാൻ താരമ്പന്റെ താമ്പാളം ഓ...താമ്പാളം
(വൈകാശി..)
സ്വർണ്ണത്തേരിൽ സ്വപ്നം വിൽക്കും വഴിത്താരയിൽ
തനിച്ചിന്നു വന്നില്ലേ നീ തളിർക്കൂട തന്നില്ലേ നീ
കൈയ്യും മെയ്യും തമ്മിൽ ചേർന്നാൽ കടൽത്താളമായ്
കണിക്കൊന്ന നാണം പൂണ്ടാൽ വിഷുക്കാലമായ്
നിനക്കെൻ കണ്ണിലെ മേഘം പൊലിക്കും വർണ്ണപരാഗം
തുടിക്കും യൗവനദാഹം നിറക്കൂ മൃണ്മയ പാത്രം
താനേ ആടാൻ താഴമ്പൂവിൻ ഊഞ്ഞാലു ഓ..ഊഞ്ഞാല്
(വൈകാശി..)
Like Our Facebook Fan Page
Subscribe For Free Email Updates
0 Comments:
Post a Comment