ചിത്രം/ആൽബം:ആകാശഗംഗ
ഗാനരചയിതാവു്:എസ് രമേശന്‍ നായര്‍
സംഗീതം:ബേണി ഇഗ്നേഷ്യസ്
ആലാപനം:കെ എസ് ചിത്ര
(humming)
പുതുമഴയായി വന്നൂ നീ...പുളകം കൊണ്ടു പൊതിഞ്ഞൂ നീ ...
ഒരേ മനസ്സായി നാം...ഉടലറിയാതെ ഉയിരറിയാതെ ..
അണയൂ നീയെന്‍ ജീവനായ് വരൂ നിശാഗീതമായ് ...
പുതുമഴയായി വന്നൂ നീ...പുളകം കൊണ്ടു പൊതിഞ്ഞൂ നീ ...
കളം മായ്ക്കാതെ കഥയറിയാതെ മിഴികള്‍ പറന്നു പോയ്..
കൊതി തീരാത്ത വേഴാമ്പലായ്.. (കളം മായ്ക്കാതെ....)
കുറുമൊഴിയെങ്ങോ..തരിവളയെങ്ങോ...കുഴല്‍വിളി നീ കേള്‍ക്കുമോ ..
തരുമോ(?) ..ഈ മണ്ണില്‍ ഒരു ജന്മം കൂടി നീ ...
പുതുമഴയായി വന്നൂ നീ...പുളകം കൊണ്ടു പൊതിഞ്ഞൂ നീ ...
ഒരേ മനസ്സായി നാം...ഉടലറിയാതെ ഉയിരറിയാതെ ..
അണയൂ നീയെന്‍ ജീവനായ് വരൂ നിശാഗീതമായ് ...
(humming)
കടം തീരാതെ വിട പറയാതെ വെറുതെ പിരിഞ്ഞു പോയ്
ശ്രുതി ചേരാത്ത ദാഹങ്ങളില്‍ ..(കടം തീരാതെ.....)
പിറവികള്‍ തേടും..മറവിയില്‍ നീയെന്‍ ..
ഉയിരിന്റെ വാര്‍തിങ്കളായ്
തരുമോ(?)....ഈ മണ്ണിന്‍ തോരാത്ത പാല്‍മണം ...
പുതുമഴയായി വന്നൂ നീ...പുളകം കൊണ്ടു പൊതിഞ്ഞൂ നീ ...
ഒരേ മനസ്സായി നാം...ഉടലറിയാതെ ഉയിരറിയാതെ ..
അണയൂ നീയെന്‍ ജീവനായ് വരൂ നിശാഗീതമായ് ...
അ ഹാ ആ ഹാ ഹ ഹാ വരൂ നിശാഗീതമായ്
Like Our Facebook Fan Page
Subscribe For Free Email Updates
0 Comments:
Post a Comment